അലി അൽ സബാഹ് സൈനിക കോളജിൽ ബിരുദസമർപ്പണം

  

Updated: Mar 8, 2018, 03:42 PM IST
അലി അൽ സബാഹ് സൈനിക കോളജിൽ ബിരുദസമർപ്പണം

കുവൈത്ത്: അലി അൽ സബാഹ് സൈനിക കോളജിലെ പരിശീലനം പൂർത്തിയാക്കിയ ഇരുപത്തൊന്നാം ബാച്ചിലെ ഓഫിസർമാ‍ര്‍ക്കും നാൽ‌പത്തഞ്ചാം ഗ്രൂപ്പ് കെഡറ്റ് ഓഫിസർമാരും പുറത്തിറങ്ങി. സർവ സൈന്യാധിപൻ കൂടിയായ അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ആയിരുന്നു ബിരുദസമര്‍പ്പണ ചടങ്ങില്‍ മുഖ്യാതിഥി.

അമീറിനെ ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് നാസർ അൽ സബാഹ് അൽ അഹമ്മദ് അൽ സബാഹ്, സൈനിക മേധാവി മുഹമ്മദ് അൽ ഖാദർ, പ്രതിരോധ അണ്ടർ സെക്രട്ടറി ഷെയ്ഖ് അഹമ്മദ് മൻസൂർ അൽ അഹമ്മദ് അൽ സബാഹ്, അലി അൽ സബാഹ് സൈനിക കോളജ് കമാൻഡർ മേജർ ജനറൽ ബദർ അൽ അവാദി എന്നിവർ ചേര്‍ന്നാണ് സ്വീകരിച്ചത്.

കിരീടാവകാശി ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാ‍ബർ അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹ് തുടങ്ങി നിരവധിപേർ ചടങ്ങിൽ സംബന്ധിച്ചു.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close