അറബ് ഉച്ചക്കോടി ഇന്ന് മുതല്‍

സിറിയയിലെ വ്യോമാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ നടക്കുന്ന അറബ് ഉച്ചക്കോടി ഇന്ന് മുതല്‍ ദമാമിൽ. 

Updated: Apr 15, 2018, 04:28 PM IST
അറബ് ഉച്ചക്കോടി ഇന്ന് മുതല്‍

ദമാം: സിറിയയിലെ വ്യോമാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ നടക്കുന്ന അറബ് ഉച്ചക്കോടി ഇന്ന് മുതല്‍ ദമാമിൽ. 

ആഭ്യന്തരകലാപങ്ങളും തീവ്രവാദവിരുദ്ധ പ്രവർത്തനങ്ങളും ചർച്ചയാകുന്ന ഉച്ചക്കോടിയില്‍ അറബ് രാജ്യങ്ങളിൽ ഇറാന്‍റെയും തുർക്കിയുടെയും ഇടപെടലുകൾക്കെതിരെ ശക്തമായ വിമർശനമുയർത്തും.

29ാമത് അറബ് ഉച്ചകോടിക്കാണ് ഇന്ന്‍ തുടക്കമാകുന്നത്. ഉച്ചക്കോടിയില്‍ സൗദി ഭരണാധികാരി സൽമാൻ രാജാവ് അടക്കമുള്ള ഭൂരിഭാഗം അറബ് രാഷ്ട്ര നേതാക്കളും പങ്കെടുക്കും. എന്നാൽ അറബ് ലീഗിൽ നിന്ന് സിറിയയെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

യു. എൻ സെക്രട്ടറി ജനറൽ അ​ന്‍റോ​ണി​യോ ഗു​ട്ട​റെ​സ്, ആഫ്രിക്കൻ യൂണിയൻ കമ്മീഷണർ മൂസ ഫക്കി, സിറിയയിലെ ഐക്യ രാഷ്ട്ര സഭയുടെ പ്രത്യേക ദൂതൻ സ്റ്റഫാൻ ഡി മിസ്തുറ അടക്കമുള്ള നേതാക്കളും ഉച്ചകോടിയിൽ പങ്കെടുക്കും.

ഉച്ചകോടിയോട് അനുബന്ധിച്ചു ദമ്മാമിലെ പ്രധാന നിരത്തുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയും സ്കൂളുകള്‍ അടച്ചിടുകയും ചെയ്യുമെന്നു പ്രവിശ്യ ട്രാഫിക് ഡയറക്ട്രേറ്റ് അറിയിച്ചു.

 

 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close