ലണ്ടന്‍ നഗരത്തിന്‍റെ ആദ്യ അന്താരാഷ്ട്ര അംബാസിഡറായി ദീപക് പരേഖ്

ലണ്ടന്‍ നഗരത്തിന്‍റെ ആദ്യ അന്താരാഷ്ട്ര അംബാസിഡറായി ദീപക് പരേഖിനെ നാമനിര്‍ദേശം ചെയ്തു. മേയര്‍ സാദിഖ് ഖാനാണ് പരേഖിനെ നാമനിര്‍ദേശം ചെയ്തത്. വരും ദിവസങ്ങളില്‍ കൂടുതല്‍  അംബാസിഡര്‍മാരെ നിയമിക്കും.

Updated: Dec 6, 2017, 05:36 PM IST
ലണ്ടന്‍ നഗരത്തിന്‍റെ ആദ്യ അന്താരാഷ്ട്ര അംബാസിഡറായി ദീപക് പരേഖ്

ലണ്ടന്‍: ലണ്ടന്‍ നഗരത്തിന്‍റെ ആദ്യ അന്താരാഷ്ട്ര അംബാസിഡറായി ദീപക് പരേഖിനെ നാമനിര്‍ദേശം ചെയ്തു. മേയര്‍ സാദിഖ് ഖാനാണ് പരേഖിനെ നാമനിര്‍ദേശം ചെയ്തത്. വരും ദിവസങ്ങളില്‍ കൂടുതല്‍  അംബാസിഡര്‍മാരെ നിയമിക്കും.

ബിസിനസ് രംഗത്തെ പ്രമുഖരേയും സാസ്കാരികമേഖലയിലെ പ്രശസ്തരേയും ഉള്‍പ്പെടുത്തി ആഗോള തലത്തില്‍ ലണ്ടന്‍ നഗരത്തിന്‍റെ വക്താക്കളുടെ ശൃംഖല രൂപീകരിക്കുന്നതിന്‍റെ ഭാഗമായാണ് ദീപക് പരേഖിനെ തെരഞ്ഞെടുത്തത്. ലണ്ടന്‍ മേയറുടേതാണ് പുതിയ ആശയം. 

ഇന്ത്യയിലെ പ്രമുഖ ഹൗസിംഗ് ഫിനാന്‍സ് കമ്പനി ആയ എച്ച്.ഡി.എഫ്.സി യുടെ ചെയര്‍മാനായ ദീപക് പരേഖ് നിരവധി വ്യവസായ സ്ഥാപനങ്ങളുടെ ഭരണസമിതി അംഗം കൂടി ആണ്. ഗ്രയ്റ്റര്‍ ലണ്ടന്‍ അതോറിറ്റി (ജി.എല്‍.എ) യുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും, ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിസിനസുകള്‍ക്ക് ആവശ്യമായ മാര്‍ക്കറ്റ്‌ ഇന്‍റലിജന്‍സ് വിവരങ്ങള്‍ നല്‍കുക തുടങ്ങിയവയായിരിക്കും പരേഖിന്‍റെ ദൗത്യങ്ങള്‍. 

ലണ്ടന്‍ നഗരത്തിന്‍റെ അന്താരാഷ്ട്ര അംബാസിഡറായി തെരഞ്ഞെടുത്തതില്‍ അഭിമാനമുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും ദീപക് പരേഖ് പ്രതികരിച്ചു.