മോമോയ്ക്കെതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ്

ബ്ലൂ വെയില്‍ പോലെ തന്നെ സാഹസികമായ കാര്യങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയാണ് ഇതിലും. 

Updated: Sep 7, 2018, 03:00 PM IST
മോമോയ്ക്കെതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ്

ദുബായ്: ബ്ലൂവെയില്‍ എന്ന മരണക്കെണിക്കു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന മോമോ എന്ന ഗെയിമിന് മുന്നറിയിപ്പുമായി ദുബായ് പൊലീസ്. കുട്ടികളെയും യുവാക്കളെയും ലക്ഷ്യം വച്ചാണ് ഗെയിം പ്രചരിക്കുന്നത്. 

ഫെയ്‌സ് ബുക്കിലൂടെ പ്രചരിച്ചു തുടങ്ങിയ ഗെയിം ഇപ്പോള്‍ വാട്‌സാപ്പിലൂടെയും എത്തുന്നുണ്ടെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പു നല്‍കുന്നു. ബ്ലൂ വെയില്‍ പോലെ തന്നെ സാഹസികമായ കാര്യങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയാണ് ഇതിലും. 

ഇങ്ങനെ കളിക്കുന്നവരെക്കുറിച്ച് വിവരം ലഭിച്ചാല്‍ 901ല്‍ ഉടന്‍ വിവരം അറിയിക്കണമെന്നാണ് പൊലീസ് നിര്‍ദേശം. കളിയില്‍ ഏര്‍പ്പെടുന്നവരുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുക, ഭീഷണിപ്പെടുത്തി പണം തട്ടുക, ശാരീരികവും മാനസികവുമായി തളര്‍ത്തുക, ഉറങ്ങാന്‍ സമ്മതിക്കാതെ വിഷാദം ഉള്‍പ്പെടെയുള്ള അവസ്ഥകളിലേക്കു തള്ളിവിടുക തുടങ്ങിയവയ്‌ക്കെതിരേയും ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് മുന്നറിയിപ്പു നല്‍കുന്നുണ്ട്.