ദുബൈയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ കൊല്ലപ്പെട്ടു

ദുബൈ നഗരത്തിനു സമീപമുള്ള മര്‍മൂം അല്‍ ലിസൈലിയില്‍ ഇന്നലെ രാത്രി ഒന്‍പതിനുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു.മലപ്പുറം വളവന്നൂർ സ്വദേശി അബ്ദുൽ മജീദ്‌ പൊട്ടച്ചോല (41), വളാഞ്ചേരി സ്വദേശി ഷംസുദ്ദീൻ പാലക്കൽ (42) എന്നിവരാണു മരിച്ചത്. 

Updated: Jan 26, 2017, 04:20 PM IST
ദുബൈയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ കൊല്ലപ്പെട്ടു

ദുബൈ: ദുബൈ നഗരത്തിനു സമീപമുള്ള മര്‍മൂം അല്‍ ലിസൈലിയില്‍ ഇന്നലെ രാത്രി ഒന്‍പതിനുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു.മലപ്പുറം വളവന്നൂർ സ്വദേശി അബ്ദുൽ മജീദ്‌ പൊട്ടച്ചോല (41), വളാഞ്ചേരി സ്വദേശി ഷംസുദ്ദീൻ പാലക്കൽ (42) എന്നിവരാണു മരിച്ചത്. 

അൽ ലിസൈലിയിലെ ഒരു കുതിര വളർത്തു കേന്ദ്രത്തിലെ ജീവനക്കാരായ ഇരുവരും ജോലി കഴിഞ്ഞു രാത്രി നടക്കാനിറങ്ങിയപ്പോൾ അമിത വേഗത്തിലെത്തിയ വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മീറ്ററുകളോളം തെറിച്ചുവീണ ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റി.