സൗദിയില്‍ കെട്ടിട വാടക വീണ്ടും കുറയുന്നു

സൗദി അറേബ്യയില്‍ വീണ്ടും കെട്ടിട വാടക കുറയുന്നു. സ്വദേശികള്‍ക്കായി ഭവന പദ്ധതി തുടങ്ങിയതും വാടക ഭാരം കുത്തനെ കുറച്ചതുമാണ് വാടക ഇടിയാന്‍ കാരണം. സ്ഥലവും കെട്ടിട പഴക്കവും അനുസരിച്ചാണ് അയ്യായിരം മുതല്‍ പതിനായിരം വരെ വാടക കുറഞ്ഞത്. 

Updated: Jul 12, 2018, 11:09 AM IST
സൗദിയില്‍ കെട്ടിട വാടക വീണ്ടും കുറയുന്നു

ജിദ്ദ: സൗദി അറേബ്യയില്‍ വീണ്ടും കെട്ടിട വാടക കുറയുന്നു. സ്വദേശികള്‍ക്കായി ഭവന പദ്ധതി തുടങ്ങിയതും വാടക ഭാരം കുത്തനെ കുറച്ചതുമാണ് വാടക ഇടിയാന്‍ കാരണം. സ്ഥലവും കെട്ടിട പഴക്കവും അനുസരിച്ചാണ് അയ്യായിരം മുതല്‍ പതിനായിരം വരെ വാടക കുറഞ്ഞത്. 

സ്വദേശിവത്കരണവും ആശ്രിത ലെവിയും ശക്തമായതോടെ വിദേശി കുടുംബങ്ങള്‍ കൂട്ടമായി നാട്ടിലേക്ക് മടങ്ങുന്നതാണ് കെട്ടിട വാടക കുറയ്ക്കാനുള്ള മറ്റൊരു കാരണം. നിര്‍ധനര്‍ക്കും ഇടത്തരക്കാര്‍ക്കും വലിയ സബ്‌സിഡിയില്‍ വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന സര്‍ക്കാര്‍ ആനുകൂല്യം ഒരുപാട് പേരാണ് ഉപയോഗപ്പെടുത്തിയത്. 

സ്വന്തം വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമായതോടെ പലരും വാടക വീടുകള്‍ ഉപേക്ഷിച്ചു. ഇതാണ് കെട്ടിട വാടക കുറയാനുള്ള പ്രധാന കാരണം. സര്‍ക്കാര്‍ സബ്സിഡിയില്‍ നൂറ് കണക്കിന് വീടുകളാണ് നിലവില്‍ സൗദിയില്‍ നിര്‍മ്മാണത്തില്‍ ഉള്ളത്. സ്വദേശിവത്കരണത്തോടെയും ഇരട്ടിച്ച ലെവിയോടെയുമുണ്ടായ സ്വദേശികളുടെ തിരിച്ചു പോക്കാണ് മറ്റൊരു കാരണം. 

നേരത്തെ വാടക ഉയര്‍ത്തിയിരുന്ന കെട്ടിട ഉടമകള്‍ ഇപ്പോള്‍ വാടകക്കാരെ നിലനിര്‍ത്താന്‍ വാടക കുറക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. അടുത്ത വര്‍ഷം ലെവി വീണ്ടും കൂടുന്നതോടെ വന്‍ ഇടിവാകും വാടകയില്‍ ഉണ്ടാവുകയെന്നാണ് സാമ്പത്തിക മാധ്യമങ്ങളുടെ കണക്ക്. 

പ്രശ്‌ന പരിഹാരത്തിന് ഇടപെടണമെന്ന് ചേംബറുകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 30 മുതല്‍ 50 ശതമാനം വരെയാണ് വാടക കുറഞ്ഞത്. മദീന, റിയാദ്, ജിദ്ദ തുടങ്ങിയ പ്രമുഖ മേഖലകളിലും കുത്തനെ വാടക ഇടിഞ്ഞതായി റിയല്‍ എസ്റ്റേറ്റ് രംഗത്തെ കണക്ക് സൂചിപ്പിക്കുന്നു.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close