പ്രതിശ്രുത വധുവിനെ കാണാന്‍ വിമാനത്താവളത്തില്‍ നുഴഞ്ഞുകയറി; ഇന്ത്യക്കാരന്‍ പിടിയില്‍

പ്രതിശ്രുത വധുവിനെ കാണാന്‍ ഷാര്‍ജ വിമാനത്താവളത്തില്‍ നുഴഞ്ഞുകയറിയ ഇന്ത്യക്കാരന്‍ പിടിയില്‍. വിമാനത്താവളത്തിന്‍റെ മതില്‍ ചാടി കടന്ന്‍ വിമാനത്തില്‍ കയറാന്‍ ശ്രമിച്ച ഇന്ത്യന്‍ സിവില്‍ എഞ്ചിനീയറാണ് പിടിയിലായത്. ഇരുപത്തിയാറുകാരനായ ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Updated: Feb 8, 2018, 04:59 PM IST
പ്രതിശ്രുത വധുവിനെ കാണാന്‍ വിമാനത്താവളത്തില്‍ നുഴഞ്ഞുകയറി; ഇന്ത്യക്കാരന്‍ പിടിയില്‍

ഷാര്‍ജ: പ്രതിശ്രുത വധുവിനെ കാണാന്‍ ഷാര്‍ജ വിമാനത്താവളത്തില്‍ നുഴഞ്ഞുകയറിയ ഇന്ത്യക്കാരന്‍ പിടിയില്‍. വിമാനത്താവളത്തിന്‍റെ മതില്‍ ചാടി കടന്ന്‍ വിമാനത്തില്‍ കയറാന്‍ ശ്രമിച്ച ഇന്ത്യന്‍ സിവില്‍ എഞ്ചിനീയറാണ് പിടിയിലായത്. ഇരുപത്തിയാറുകാരനായ ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ലഗേജ് കയറ്റിറക്ക് തൊഴിലാളിയാണെന്ന് പറഞ്ഞാണ് ഇയാള്‍ വിമാനത്തിനടുത്തെത്തിയത്. പാസ്‌പോര്‍ട്ട് തൊഴിലുടമയുടെ അടുത്താണെന്നും പൊലീസിനോട് പറഞ്ഞു.

പ്രതിശ്രുതവധുവും എഞ്ചിനീയറും യുഎഇയിലായിരുന്നെങ്കിലും ഇരുവര്‍ക്കും പരസ്പരം കാണാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. പ്രതിശ്രുത വധുവിനൊപ്പം നാട്ടിലേക്ക് തിരിക്കാന്‍ ബന്ധുക്കളുടെ  ഉടമസ്ഥതയിലുള്ള ജോലി ചെയ്യുന്ന സ്ഥാപനത്തോട് നിരവധി തവണ അനുമതി തേടിയെങ്കിലും ലീവ് നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് യുവാവ് ഇത്തരമൊരു സാഹസത്തിന് തയ്യാറായത്.

അതേസമയം സ്നേഹ പ്രകടനത്തിന്‍റെ ഭാഗമായി സംഭവിച്ചതാണെന്നും അതില്‍ ഖേദമില്ലെന്നുമുള്ള നിലപാടിലാണ് എഞ്ചിനീയര്‍. ഇരുവരും തമ്മിലുള്ള വിവാഹത്തിന് യുവാവിന്‍റെ വീട്ടുകാര്‍ക്ക് താത്പര്യമില്ലെന്നും ഇയാള്‍ സൂചിപ്പിച്ചു. ഇതേ തുടര്‍ന്നാണ് തന്നെ നാട്ടിലേക്ക് വിടാതെ തടഞ്ഞുവെച്ചിരിക്കുന്നതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് എഞ്ചിനീയര്‍ പറയുന്നത്.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close