close
This ad will auto close in 10 seconds


ഷാര്‍ജയില്‍ മലയാളികള്‍ താമസിക്കുന്ന ഫ്ലാറ്റിന് തീപിടുത്തം: രണ്ടു മരണം

Last Updated: Saturday, April 15, 2017 - 14:38
ഷാര്‍ജയില്‍ മലയാളികള്‍ താമസിക്കുന്ന ഫ്ലാറ്റിന് തീപിടുത്തം: രണ്ടു മരണം

ദുബൈ: ഷാര്‍ജയില്‍ മലയാളികള്‍ താമസിക്കുന്ന 16 നില ഫ്ളാറ്റിന് തീ പിടിച്ചു. മലയാളി ഉള്‍പ്പെടെ രണ്ടു മരണം. അല്‍ അറൂബാ സ്ട്രീറ്റില്‍ വെള്ളിയാഴ്ച അര്‍ധ രാത്രിയാണ് സംഭവം.

ഇന്ത്യന്‍ സമയം ശനിയാഴ്ച അര്‍ധരാത്രി 12 മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്. 16 നിലകളുള്ള കെട്ടിടത്തിന്‍റെ രണ്ടു നിലകള്‍ കത്തിനശിച്ചിട്ടുണ്ട്. കെട്ടിടത്തില്‍ ഏറ്റവും താഴെ പ്രവര്‍ത്തിക്കുന്ന അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റ് പൂര്‍ണമായും കത്തി നശിച്ചു.

സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരാണ് മരിച്ച രണ്ടുപേരും. ഒരാള്‍ മലപ്പുറം സ്വദേശിയും അപരന്‍ ബംഗ്ളാദേശുകാരനുമാണ്.അഞ്ചുപേര്‍ക്ക് പരിക്കുളളതായും റിപ്പോര്‍ട്ടുണ്ട്. ഈ കെട്ടിടത്തിനു സമീപമുണ്ടായിരുന്ന കെട്ടിടങ്ങളില്‍ താമസിച്ച ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.

വൈദ്യൂതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. ഷാര്‍ജ സിവില്‍ ഡിഫന്‍സ് യഥാസമയം കുതിച്ചത്തെി ഹെലികോപ്റ്റര്‍ വഴിയാണ് താമസക്കാരെ ഒഴിപ്പിച്ചത്. അടുത്ത കെട്ടിടങ്ങളില്‍ നിന്നും ആളുകളെ നീക്കി.



First Published: Saturday, April 15, 2017 - 14:38
comments powered by Disqus