ഷാര്‍ജയില്‍ തീപ്പിടുത്തം: രണ്ട് കുട്ടികളടക്കം അഞ്ചുപേർ വെന്തുമരിച്ചു

ഷാര്‍ജയില്‍ കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തിൽ രണ്ട് കുട്ടികളടക്കം അഞ്ചുപേർ വെന്തുമരിച്ചു. തിങ്കളാഴ്ച്ച രാവിലെയായിരുന്നു അപകടം സംഭവിച്ചത്. ഷാര്‍ജയിലെ അല്‍ ബുതൈനയിലുള്ള മൂന്നു നില കെട്ടിടത്തിലെ എസിയില്‍ നിന്നാണ് തീപ്പിടുത്തം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. 

Updated: Feb 12, 2018, 05:32 PM IST
ഷാര്‍ജയില്‍ തീപ്പിടുത്തം: രണ്ട് കുട്ടികളടക്കം അഞ്ചുപേർ വെന്തുമരിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തിൽ രണ്ട് കുട്ടികളടക്കം അഞ്ചുപേർ വെന്തുമരിച്ചു. തിങ്കളാഴ്ച്ച രാവിലെയായിരുന്നു അപകടം സംഭവിച്ചത്. ഷാര്‍ജയിലെ അല്‍ ബുതൈനയിലുള്ള മൂന്നു നില കെട്ടിടത്തിലെ എസിയില്‍ നിന്നാണ് തീപ്പിടുത്തം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. 

പുക ശ്വസിച്ചാണ് കുട്ടികൾ മരണപ്പെട്ടത്. തീപ്പിടുത്തത്തില്‍ അപാര്‍ട്ട്മെന്‍റ് പൂര്‍ണമായി കത്തിനശിച്ചതായും റിപ്പോര്‍ട്ടുണ്ട്.

മരിച്ചവരില്‍ മൊറോക്കന്‍ വംശജയായ യുവതിയും ഇവരുടെ മക്കളും ഒരു ഇന്ത്യന്‍ വംശജനും, പാക്കിസ്ഥാനി വനിതയും ഉള്‍പ്പെടുന്നു. എട്ടോളം പേരുടെ നില ഗുരുതരമാണ്. ഇവര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close