തൊഴില്‍ വിസയ്ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി യുഎഇ

തൊഴില്‍ വിസയ്ക്ക് മറ്റു രേഖകള്‍ക്കൊപ്പം സ്വഭാവ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണമെന്ന നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില് വരും. ഇത് യുഎഇയില്‍ തൊഴില്‍ വിസയ്ക്ക് അപേക്ഷിക്കുന്ന എല്ലാ വിദേശികള്‍ക്കും ബാധകമാണ്.

Last Updated : Feb 4, 2018, 11:23 AM IST
തൊഴില്‍ വിസയ്ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി യുഎഇ

ദുബായ്: തൊഴില്‍ വിസയ്ക്ക് മറ്റു രേഖകള്‍ക്കൊപ്പം സ്വഭാവ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണമെന്ന നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില് വരും. ഇത് യുഎഇയില്‍ തൊഴില്‍ വിസയ്ക്ക് അപേക്ഷിക്കുന്ന എല്ലാ വിദേശികള്‍ക്കും ബാധകമാണ്.

കൂടാതെ സ്വഭാവ സര്‍ട്ടിഫിക്കറ്റിന് ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷം ജീവിച്ചിരുന്ന രാജ്യത്ത് നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. അതതു രാജ്യങ്ങളിലെ യുഎഇ കാര്യാലയങ്ങള്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുകയും വേണം. 

യുഎഇയില്‍ ജനിച്ചുവളര്‍ന്ന വിദേശികള്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെങ്കിലും കുറച്ചുകാലത്തേയ്ക്കെങ്കിലും രാജ്യം വിട്ടവര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതായി വരും. 

വീട്ടുവേലക്കാര്‍ ഉടെയുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്കും സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. നിലവില്‍ യുഎഇയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ പുതിയ തൊഴില്‍ വിസയിലേക്കു മാറുകയാണെങ്കില്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരും.

ആശ്രിത വിസയിലെത്തുന്നവര്‍ക്കും ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ക്കും സന്ദര്‍ശന വിസയിലെത്തുന്നവര്‍ക്കും സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. 

45 ലക്ഷം വിദേശികളാണ് യുഎഇയില്‍ ജോലി ചെയ്യുന്നത്. രാജ്യത്തെത്തുന്ന വിദേശികള്‍ക്ക് കുറ്റകൃത്യ പശ്ചാത്തലമില്ലെന്ന് ഉറപ്പുവരുത്താനും സുരക്ഷ വര്‍ദ്ധിപ്പിക്കാനുമാണ് പുതിയ നടപടി.

 

Trending News