സൗദി ദേശീയ പൈതൃകോത്സവം: ഇത്തവണത്തെ അതിഥി രാഷ്ട്രമായി ഇന്ത്യ

  32 ാമത് ജനാദ്രിയ ഫെസ്റ്റിവലില്‍ ഇത്തവണത്തെ അതിഥി രാഷ്ട്രമായി ഇന്ത്യ. സൗദിയില്‍ നടക്കുന്ന ദേശീയ പൈതൃകോത്സവമാണ് ജനാദ്രിയ ഫെസ്റ്റിവല്‍. 18 ദിവസം നീളുന്ന ജനാദ്രിയ ഫെസ്റ്റിവല്‍ ഫെബ്രുവരി 7നാണ് ആരംഭിക്കുക. 

Last Updated : Jan 25, 2018, 03:29 PM IST
സൗദി ദേശീയ പൈതൃകോത്സവം: ഇത്തവണത്തെ അതിഥി രാഷ്ട്രമായി ഇന്ത്യ

സൗദി:  32 ാമത് ജനാദ്രിയ ഫെസ്റ്റിവലില്‍ ഇത്തവണത്തെ അതിഥി രാഷ്ട്രമായി ഇന്ത്യ. സൗദിയില്‍ നടക്കുന്ന ദേശീയ പൈതൃകോത്സവമാണ് ജനാദ്രിയ ഫെസ്റ്റിവല്‍. 18 ദിവസം നീളുന്ന ജനാദ്രിയ ഫെസ്റ്റിവല്‍ ഫെബ്രുവരി 7നാണ് ആരംഭിക്കുക. 

ജനാദ്രിയ ഫെസ്റ്റിവലിന്‍റെ ഭാഗമായുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ഇന്ത്യന്‍ അംബാസഡര്‍ റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയുടെ പാരമ്പര്യവും പൈതൃകവും അറബ് ലോകത്തിന് പരിചയപ്പെടുത്താനുളള അവസരം ഇരു രാഷ്ട്രങ്ങളും തമ്മിലുളള സൗഹൃദം കൂടുതല്‍ ഊഷ്മളമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ സാംസ്‌കാരികോത്സവത്തില്‍ ഇന്ത്യയില്‍ നിന്നു മന്ത്രിമാര്‍ ഉള്‍പ്പെടെയുളള ഉന്നത തല സംഘം പങ്കെടുക്കുമെന്ന് അംബാസഡര്‍ അഹമദ് ജാവേദ് പറഞ്ഞു.

32 ലക്ഷം ഇന്ത്യക്കാരുളള സൗദിയില്‍ 2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചിരുന്നു. ഇതിനെ തുടര്‍ന്നു ഉഭയകക്ഷി ബന്ധം കൂടുതല്‍ ദൃഢമായി. ജനാദ്രിയ വില്ലേജിലെ വിശാലമായ ഇന്ത്യന്‍ പവിലിയനില്‍ കലാകായികവിനോദ പരിപാടികള്‍, സെമിനാര്‍, വ്യവസായവാണിജ്യ വിനിമയം എന്നിവ നടക്കും. ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ ബിസിനസ് സംരംഭകരുടെ സാന്നിധ്യവും പവിലിയനില്‍ ഉണ്ടാകും.

കേരളത്തിന്‍റെ പൈത്യകമായ കഥകളി, കളരിപ്പയറ്റ് എന്നിവയും മണിപ്പൂരി , രാജസ്ഥാനി, കഥക്, പൂര്‍ലിയ ചാവു, പഞ്ചാബി എന്നീ നൃത്തങ്ങളുമുണ്ടാവും. അതിന് പുറമെ പ്രശസ്ത ഇന്ത്യ സിനിമകളും പ്രദര്‍ശിപ്പിക്കും.

സാംസ്‌കാരികോത്സവത്തിന്‍റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ ഇന്തോ - സൗദി ഉഭയകക്ഷി ബന്ധത്തിന്‍റെ  വസ്തുതകളും ഭാവിയും, സാമ്പത്തിക സഹകരണവും നിക്ഷേപ സാധ്യതകളും എന്നീ വിഷയങ്ങളെപ്പറ്റി ചര്‍ച്ചയുണ്ടാവും. അതുകൂടാതെ ഭക്ഷ്യ സംസ്‌കരണം സംബന്ധിച്ച് പ്രത്യേക സെമിനാറും സംഘടിപ്പിക്കും.

 

Trending News