close
This ad will auto close in 10 seconds


മൂല്യവര്‍ധിത നികുതി ഈ വര്‍ഷമില്ല, തൊഴില്‍ നിരോധനവും

Last Updated: Friday, December 29, 2017 - 12:17
മൂല്യവര്‍ധിത നികുതി ഈ വര്‍ഷമില്ല, തൊഴില്‍ നിരോധനവും

കുവൈറ്റ്: അടുത്ത വര്‍ഷം മുതല്‍ മൂല്യവര്‍ധിത നികുതി നടപ്പാക്കില്ലെന്ന അറിയിപ്പുമായി കുവൈറ്റ്. നികുതി സംവിധാനം നടപ്പാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് തീരുമാനം.

ജിസിസി അംഗീകരിച്ച ബില്‍ കുവൈത്ത് പാര്‍ലമെന്റ് ഇതുവരെ അംഗീകരിച്ചിട്ടില്ല. ധനമന്ത്രാലയത്തിന്‍റെ അനുമതിയും ലഭിച്ചിട്ടില്ല.

അതിനിടെ കുവൈത്തില്‍ മുപ്പത് തികയാത്ത വിദേശികള്‍ക്ക് തൊഴില്‍ മേഖലയില്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന തീരുമാനവും താത്കാലികമായി മാറ്റിവച്ചു. ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരേണ്ടിയിരുന്ന തീരുമാനമാണ് മാറ്റിവച്ചത്. വിശദമായ പഠനത്തിനും ചില മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും നിര്‍ദേശങ്ങള്‍ അവലോകനം ചെയ്യുന്നതിനുമുള്ള കാലതാമസം പരിഗണിച്ചാണ് നടപടി.



First Published: Friday, December 29, 2017 - 12:17