57-ാമത് ദേശീയ ദിനം ആഘോഷിച്ച് കുവൈറ്റ്

കുവൈറ്റിന്‍റെ ദേശീയദിനം ഇന്ന്. ബ്രിട്ടിഷ് അധീനതയില്‍നിന്നു സ്വാതന്ത്ര്യം നേടിയതിന്‍റെ വാര്‍ഷികമാണ് കുവൈറ്റ് ജനത ദേശീയ ദിനമായി ആചരിക്കുന്നത്. നാളെ ഇറാഖ് അധിനിവേശത്തില്‍നിന്ന് മോചനം നേടിയതിന്‍റെ ഇരുപത്തിയേഴാം വാര്‍ഷികമാണ്. 

Last Updated : Feb 25, 2018, 11:34 AM IST
57-ാമത് ദേശീയ ദിനം ആഘോഷിച്ച് കുവൈറ്റ്

കുവൈറ്റ്: കുവൈറ്റിന്‍റെ ദേശീയദിനം ഇന്ന്. ബ്രിട്ടിഷ് അധീനതയില്‍നിന്നു സ്വാതന്ത്ര്യം നേടിയതിന്‍റെ വാര്‍ഷികമാണ് കുവൈറ്റ് ജനത ദേശീയ ദിനമായി ആചരിക്കുന്നത്. നാളെ ഇറാഖ് അധിനിവേശത്തില്‍നിന്ന് മോചനം നേടിയതിന്‍റെ ഇരുപത്തിയേഴാം വാര്‍ഷികമാണ്. 

വിഷന്‍-2035 എന്ന പദ്ധതിയുമായി പുതിയ കുവൈത്ത് കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണു ഭരണകൂ‍ടം. സര്‍വ മേഖലകളിലും വികസനം ലക്ഷ്യമിട്ട് ചെറുതും വലുതുമായ ഒട്ടേറ പദ്ധതികള്‍ നടപ്പാക്കി വരുന്നു. 

സ്വാതന്ത്ര്യ-വിമോചന ദിനങ്ങള്‍ കുവൈത്തിനെ സംബന്ധിച്ചിടത്തോളം അക്ഷരാര്‍ഥത്തില്‍ ആഘോഷം തന്നെയാണ്. ഒരു മാസത്തിലേറെയായി വിവിധ ആഘോഷ പരിപാടികളുമായി ജനം സജീവമാണ്. 27 വര്‍ഷം മുന്‍പ് കുവൈത്തിനെ അക്രമിച്ച ഇറാഖിനോട് കാരുണ്യവഴിയില്‍ `പ്രതികാരം` ചെയ്താണ് ഇത്തവണത്തെ വിമോചനദിനം ആഘോഷിക്കുന്നത്.

Trending News