ബഹറിനില്‍ കടന്നു പോയത് ചരിത്രത്തിലെതന്നെ ഏറ്റവും ചൂടേറിയ സെപ്റ്റംബര്‍

കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ സെപ്റ്റംബര്‍ മാസം 115 വര്‍ഷത്തെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയ മാസമായിരുന്നു. 

Updated: Oct 11, 2017, 06:04 PM IST
ബഹറിനില്‍ കടന്നു പോയത് ചരിത്രത്തിലെതന്നെ ഏറ്റവും ചൂടേറിയ സെപ്റ്റംബര്‍

ബഹറിന്‍: കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ സെപ്റ്റംബര്‍ മാസം 115 വര്‍ഷത്തെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയ മാസമായിരുന്നു. 

 1902 മുതലുള്ള കണക്കുകള്‍ പരിശോധിച്ച് അവയുമായി നടത്തിയ താരതമ്യത്തിനു ശേഷമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ ഈ വെളിപ്പെടുത്തല്‍. കേന്ദ്രത്തിന്‍റെ അഭിപ്രായമനുസരിച്ച് ഇത്രയും ഉയര്‍ന്ന ചൂട് സെപ്റ്റംബറില്‍ അനുഭവപ്പെട്ടിട്ടില്ല.  
 
34.6 ഡിഗ്രിയാണ് പോയ മാസത്തെ ശരാശരി ചൂട്. ഇത് മൊത്തം ശരാശരിയേക്കാള്‍ 2.2 ഡിഗ്രി കൂടുതലാണ്. 1998ലും 2015ലുമാണ് ഇതിനു മുമ്പ് കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. 34.5 ഡിഗ്രിയാണ് അന്ന് രേഖപ്പെടുത്തിയത്. പോയ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ശരാശരി ചൂട് 39.1 ഡിഗ്രിയാണ്. ഇതു ദീര്‍ഘകാല ശരാശരിയേക്കാള്‍ 2.6 ഡിഗ്രി കൂടുതലാണ്. 
 
സെപ്റ്റംബര്‍ മൂന്നിനു ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ 44.1 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബറില്‍ 40 ഡിഗ്രിയിലധികം ചൂടുണ്ടായ 10 ദിവസങ്ങളാണുണ്ടായിരുന്നത്. 

ഏറ്റവും കുറഞ്ഞ ശരാശരി ചൂട് 30.9 ഡിഗ്രിയായിരുന്നു. ഇതു ദീര്‍ഘകാല ശരാശരിയേക്കാള്‍ 2.3 ഡിഗ്രി കൂടുതലാണ്. സെപ്റ്റംബര്‍ 26നാണ് ഏറ്റവും കുറഞ്ഞ ചൂട് അനുഭവപ്പെട്ടത് 26.1 ഡിഗ്രി.