പെണ്‍വാണിഭ കേന്ദ്രത്തില്‍ കുടുങ്ങിയ യുവതിയെ മലയാളികളുടെ സഹായത്തോടെ രക്ഷപ്പെടുത്തി

 ദുബായിലെ അല്‍എയ്‌നില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ കുടുങ്ങിയ മലയാളി പെണ്‍കുട്ടിയെ ദുബായ് മലയാളികളുടെ സഹായത്തോടെ രക്ഷപ്പെടുത്തി. സാമൂഹ്യപ്രവര്‍ത്തകരുടെ ഇടപെടലിലൂടെ പാസ്‌പോര്‍ട്ട് ലഭിച്ച യുവതി തിങ്കളാഴ്ച കേരളത്തിലേക്ക് പുറപ്പെടും. 

Last Updated : Aug 7, 2017, 11:34 AM IST
പെണ്‍വാണിഭ കേന്ദ്രത്തില്‍ കുടുങ്ങിയ  യുവതിയെ മലയാളികളുടെ സഹായത്തോടെ രക്ഷപ്പെടുത്തി

ദുബായ്:  ദുബായിലെ അല്‍എയ്‌നില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ കുടുങ്ങിയ മലയാളി പെണ്‍കുട്ടിയെ ദുബായ് മലയാളികളുടെ സഹായത്തോടെ രക്ഷപ്പെടുത്തി. സാമൂഹ്യപ്രവര്‍ത്തകരുടെ ഇടപെടലിലൂടെ പാസ്‌പോര്‍ട്ട് ലഭിച്ച യുവതി തിങ്കളാഴ്ച കേരളത്തിലേക്ക് പുറപ്പെടും. 

അല്‍എയ്‌നില്‍ ആശുപത്രി റിസപ്ഷനിസ്റ്റായി 35000 രൂപ ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശിയായ അനസ് എന്ന ഏജന്റ് വഴിയാണ് യുവതി ദുബൈയില്‍ എത്തിയത്. അവിടെ പെണ്‍കുട്ടിയെ ദീപ എന്ന് പേരുള്ള യുവതി സ്വീകരിക്കുകയും പിന്നീട് ഇവരുടെ താവളത്തിലേക്ക് കടത്തുകയുമായിരുന്നു. 

താന്‍ ചതിയില്‍ കുടുങ്ങിയിരിക്കുകയാണെന്ന് മനസിലാക്കിയതോടെ പെണ്‍കുട്ടി ഇവരോട് സഹകരിക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഇവര്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി. 

ഒടുവില്‍ ഇവിടെ നിന്നും രക്ഷപെടുന്നതിന് വഴി കണ്ടെത്തുന്നതിനായി പെണ്‍കുട്ടി അവരുമായി അനുനയപ്പെടുകയും, മൊബൈല്‍ ഫോണ്‍ തിരികെ വാങ്ങിയെടുക്കുകയും ചെയ്തു. മൊബൈല്‍ കയ്യില്‍ കിട്ടിയതോടെ യുവതി വിവരങ്ങള്‍ നാട്ടില്‍ അറിയിച്ചു. ഇടപാടുകാരെന്ന വ്യാജേന ഇവിടെ എത്തിയാണ് യുവതിയെ നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് രക്ഷിച്ചത്.

Trending News