സൗദിക്ക് നേരെ വീണ്ടും മിസൈൽ ആക്രമണം

മിസൈല്‍ ലക്ഷ്യത്തിലെത്തും മുന്‍പ് വ്യോമപ്രതിരോധസേന തകര്‍ത്തതായി സഖ്യ സേനാ വ്യക്താവ് തുർക്കി അൽ മാലിക്കി അറിയിച്ചു

Updated: Apr 12, 2018, 03:47 PM IST
സൗദിക്ക് നേരെ വീണ്ടും മിസൈൽ ആക്രമണം

സൗദി: സൗദിയിലെ റിയാദിലും ജിസാനിലും വീണ്ടും ഹൂദികളുടെ മിസൈൽ ആക്രമണം. 

ഇന്നലെ വൈകിട്ട് അഞ്ചരയോടെ തൊടുത്ത മിസൈല്‍ ലക്ഷ്യത്തിലെത്തും മുന്‍പ് വ്യോമപ്രതിരോധസേന തകര്‍ത്തതായി സഖ്യ സേനാ വ്യക്താവ് തുർക്കി അൽ മാലിക്കി അറിയിച്ചു.  ഇറാന്‍ മുദ്രകളുള്ള മിസൈലുകളുടെ അവശിഷ്ടമാണ് കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. 

മാർച്ച് 25 നു ഏഴു തവണ സൗദിയുടെ വിവിധ ഭാഗങ്ങളിലായി ഹൂദികളുടെ ആക്രമണം നടന്നിരുന്നുവെങ്കിലും ഇവയെല്ലാം ലക്ഷ്യ സ്ഥാനത്തെത്തുന്നതിനു മുൻപുതന്നെ സൗദിയുടെ പ്രതിരോധ സേന തകർത്തിരുന്നു.

മലയാളികള്‍ ഉള്‍പ്പെടെ വിദേശികള്‍ തിങ്ങിത്താമസിക്കുന്ന സ്ഥലമാണ് ശുമൈസി. ഇതിനടുത്താണ് സംഭവം. ശുമൈസിയയിലെ ജനറല്‍ ആശുപത്രിയില്‍ ജോലിചെയ്യുന്ന മലയാളി നഴ്‌സുമാര്‍ ഉഗ്രസ്‌ഫോടനം കേട്ടതായി പറഞ്ഞു.

സ്‌ഫോടനവും പുകപടലവും അന്തരീക്ഷത്തില്‍ ഉയര്‍ന്നത് കൂടാതെ ആശുപത്രിക്ക് സമീപം മിസൈല്‍ പതിച്ചെന്നും പ്രചാരണമുണ്ടായതിനെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ വീടിന് പുറത്തിറങ്ങിയോടി. ആശങ്കപ്പെടാനില്ലെന്ന് അധികൃതര്‍ അറിയിച്ചതോടെയാണ് ആളുകള്‍ വീടുകളിലേക്ക് മടങ്ങിയത്.  

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close