ടൂറിസ്റ്റ് ഗൈഡുകളാകാന്‍ കൂടുതല്‍ വനിതകളും

എണ്ണേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വിനോദസഞ്ചാര മേഖല ശക്തിപ്പെടുത്തുകയാണ് സൗദി. 

Last Updated : Jan 21, 2019, 05:15 PM IST
ടൂറിസ്റ്റ് ഗൈഡുകളാകാന്‍ കൂടുതല്‍ വനിതകളും

സൗദി:  വിനോദസഞ്ചാര മേഖലകളിലേക്ക് ടൂര്‍ ഗൈഡുകളാകാന്‍ കൂടുതല്‍ വനിതകള്‍ സേവനത്തിനെത്തുന്നു. നൂറ്റി അമ്പത് വനിതകള്‍ ഇതിനകം അപേക്ഷ നല്‍കി.  ഇവര്‍ക്കുള്ള ലൈസന്‍സുകള്‍ ഈ മാസം തന്നെ അനുവദിക്കും.

എണ്ണേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വിനോദസഞ്ചാര മേഖല ശക്തിപ്പെടുത്തുകയാണ് സൗദി.  നിലവില്‍ 28 ശതമാനമാണ് വിനോദസഞ്ചാര മേഖലയിലെ സൗദിവത്കരണ നിരക്ക്.  സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജിന് കീഴിലാണ് പുതിയ പദ്ധതികള്‍.

ഈ മാസം തന്നെ ടൂറിസ്റ്റ് ഗൈഡുകള്‍ക്കുള്ള ലൈസന്‍സുകള്‍ അനുവദിക്കും.  യോഗ്യരായ സൗദി വനിതകള്‍ക്കാണ് ലൈസന്‍സുകള്‍ അനുവദിക്കുക.  2012ല്‍ ടൂറിസം ഗൈഡന്‍സില്‍ ബിരുദം നേടിയ 150 ഓളം വനിതകള്‍ ഇതിനായി അപേക്ഷ നല്‍കി കഴിഞ്ഞു.  23 വയസ്സിന് മുകളില്‍ പ്രായമുള്ള വനിതകളെയാണ് ഇതിനായി പരഗിണിക്കുന്നത്.

Trending News