ദാവൂദ് ഇബ്രാഹിമിന്‍റെ 15000 കോടിയുടെ സ്വത്തുക്കള്‍ യുഎഇ സര്‍ക്കാര്‍ കണ്ടുകെട്ടി

മുംബൈ സ്ഫോടനത്തിന്‍റെ മുഖ്യ ആസൂത്രകനും അധോലോക രാജാവുമായ ദാവൂദ് ഇബ്രാഹിമിന്‍റെ 15000 കോടിയില്‍പ്പരം രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ യുഎഇ സര്‍ക്കാര്‍ കണ്ടുകെട്ടി. ദുബൈയിലെ ദാവൂദിന്‍റെ പേരിലുള്ള നിരവധി സ്വത്തുക്കളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നുണ്ട്.

Last Updated : Jan 3, 2017, 07:03 PM IST
ദാവൂദ് ഇബ്രാഹിമിന്‍റെ 15000 കോടിയുടെ സ്വത്തുക്കള്‍ യുഎഇ സര്‍ക്കാര്‍ കണ്ടുകെട്ടി

ദുബൈ: മുംബൈ സ്ഫോടനത്തിന്‍റെ മുഖ്യ ആസൂത്രകനും അധോലോക രാജാവുമായ ദാവൂദ് ഇബ്രാഹിമിന്‍റെ 15000 കോടിയില്‍പ്പരം രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ യുഎഇ സര്‍ക്കാര്‍ കണ്ടുകെട്ടി. ദുബൈയിലെ ദാവൂദിന്‍റെ പേരിലുള്ള നിരവധി സ്വത്തുക്കളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നുണ്ട്.

കഴിഞ്ഞ കുറച്ചുകാലമായി ദാവൂദ് ഇബ്രാഹിമിന്‍റെ പേരിലുള്ള സ്വത്തുക്കളെക്കുറിച്ച് യുഎഇ പോലീസ് അന്വേഷണത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ ഇയാളുടെ സ്വത്ത് വിവരങ്ങളെക്കുറിച്ച് യുഎഇ സര്‍ക്കാരിന് ഇന്ത്യ വ്യക്തമായ വിവരം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് സ്വത്തുക്കള്‍ കണ്ടു കെട്ടിയത് എന്നാണ് റിപോര്‍ട്ടുകള്‍.

യുഎഇ കൂടാതെ മൊറൊക്കോ, സ്‌പെയിന്‍, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, സൈപ്രസ്, തുര്‍ക്കി, ഇന്ത്യ, പാക്കിസ്ഥാന്‍ ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളിലും ദാവൂദിന് കോടികളുടെ സ്വത്തുക്കളുണ്ട്.

Trending News