പുതിയ ഗതാഗത നിയമ ഭേദഗതിയുമായി ഒമാന്‍

ഒമാനില്‍ പുതിയ ഗതാഗത നിയമ ഭേദഗതി നിലവില്‍ വന്നു. 52 പുതിയ നിയമങ്ങളും 13 പുതിയ ശിക്ഷകളുമാണ് പുതിയ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റോഡ് ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്ന തരത്തിലുള്ള നിയമമാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നതെന്ന് ഒമാന്‍ റോഡ് സേഫ്റ്റി അസോസിയേഷന്‍ സിഇഒ അലി അല്‍ ബര്‍വാനി പറഞ്ഞു.

Last Updated : Mar 3, 2018, 01:45 PM IST
പുതിയ ഗതാഗത നിയമ ഭേദഗതിയുമായി ഒമാന്‍

മസ്കറ്റ്: ഒമാനില്‍ പുതിയ ഗതാഗത നിയമ ഭേദഗതി നിലവില്‍ വന്നു. 52 പുതിയ നിയമങ്ങളും 13 പുതിയ ശിക്ഷകളുമാണ് പുതിയ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റോഡ് ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്ന തരത്തിലുള്ള നിയമമാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നതെന്ന് ഒമാന്‍ റോഡ് സേഫ്റ്റി അസോസിയേഷന്‍ സിഇഒ അലി അല്‍ ബര്‍വാനി പറഞ്ഞു.

ഇതനുസരിച്ച്‌ നാലുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാക്കി. മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനും അമിതവേഗതക്കും ശിക്ഷ വര്‍ധിപ്പിച്ചത് വാഹനാപകടങ്ങള്‍ കുറയാന്‍ കാരണമാകുമെന്ന് റോഡ് സുരക്ഷാ അധികൃതര്‍ വ്യക്തമാക്കുന്നു.

നിയമത്തിലെ ബ്ലാക്ക് പോയിന്റ് സംവിധാനത്തില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. വിവിധ നിയമ ലംഘനങ്ങള്‍ക്ക് മൂന്ന്, രണ്ട്, ഒന്ന് എന്നിങ്ങനെ ബ്ലാക്ക് പോയിന്റുകള്‍ ലഭിക്കും. വര്‍ഷത്തില്‍ പന്ത്രണ്ടിലധികം ബ്ലാക്ക് പോയിന്റുകള്‍ ലഭിക്കുന്നവരുടെ ലൈസന്‍സ് ആറുമാസകാലത്തേക്ക് റദ്ധാക്കുമെന്നും നിയമത്തില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ , വരുന്ന വര്‍ഷവും പന്ത്രണ്ടിലധികം ബ്ലാക്ക് പോയിന്റുകള്‍ ലഭിച്ചാല്‍ ഒരു വര്‍ഷത്തേക്ക് ഇവരുടെ ലൈസന്‍സ് റദ്ദാക്കും. മൂന്ന് വര്‍ഷവും ആവര്‍ത്തിച്ച്‌ 12 ബ്ലാക്ക് പോയിന്റുകള്‍ ലഭിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കും. നൂറ് റിയാല്‍ അടച്ചശേഷം വീണ്ടും ഡ്രൈവിങ് ടെസ്റ്റിന് ഹാജരായാല്‍ മാത്രമെ ഇവര്‍ക്ക് ലൈസന്‍സ് ലഭ്യമാകുകയുള്ളൂ.

അതേസമയം വിദേശികള്‍ക്ക് രണ്ട് വര്‍ഷ കാലാവധിയുള്ള ലൈസന്‍സാണ് ലഭിക്കുക. പുതിയതായി ലൈസന്‍സ് എടുക്കുന്നവര്‍ക്ക് താല്‍ക്കാലിക ലൈസന്‍സാണ് നല്‍കുക. ഇവര്‍ക്ക് പത്തിലധികം ബ്ലാക്ക് പോയിന്റുകള്‍ ലഭിച്ചാല്‍ വീണ്ടും ഡ്രൈവിങ് ടെസ്റ്റ് പാസ്സായാല്‍ മാത്രമെ ലൈസന്‍സ് ലഭിക്കുകയുള്ളൂ.

Trending News