യുഎഇ സന്ദര്‍ശിക്കാന്‍ കുട്ടികള്‍ക്ക് വിസ വേണ്ട

പുതിയ തീരുമാനം വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

Last Updated : Jul 16, 2018, 05:50 PM IST
യുഎഇ സന്ദര്‍ശിക്കാന്‍ കുട്ടികള്‍ക്ക് വിസ വേണ്ട

ദുബായ്: യുഎഇ സന്ദര്‍ശിക്കാന്‍ കുട്ടികള്‍ക്ക് ഇനി വിസ വേണ്ട. 18 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് വിസ സൗജന്യമായി നല്‍കാനാണ് യുഎഇ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. 

അവധിക്കാലത്ത് യുഎഇ സന്ദര്‍ശിക്കാനെത്തുന്ന കുടുംബങ്ങളുടെ യാത്രാ ചെലവ് ചുരുക്കുന്നതിനായി ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ വേനല്‍ക്കാലത്ത് വിസാ ഫീസില്‍ ഇളവ് നല്‍കാനും തീരുമാനമുണ്ട്.

പുതിയ തീരുമാനം വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായ യുഎഇ സന്ദര്‍ശിക്കാനായി നിരവധി പേരാണ് ഇവിടെയെത്തുന്നത്.

അടുത്തിടെ യുഎഇയിലെത്തുന്ന ട്രാന്‍സിറ്റ് വിസക്കാര്‍ക്ക് ആദ്യത്തെ 48 മണിക്കൂര്‍ വിസാ ഫീസ് ഇളവ് നല്‍കിയിരുന്നു. യുഎഇ രാജ്യാന്തര വിമാനത്താവളങ്ങളില്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ എത്തിയ യാത്രക്കാരുടെ എണ്ണം 32.8 ദശലക്ഷമായിരുന്നു. 

Trending News