യുഎഇയില്‍ നിന്ന്‌ ഇന്ത്യയിലേക്ക് പറക്കുന്ന എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ 50 കിലോ സൗജന്യ ബാഗേജ് അനുവദിക്കും

ദുബായില്‍നിന്നും ഷാര്‍ജയില്‍നിന്നും ഇന്ത്യയിലേക്ക് പറക്കുന്ന എയര്‍ ഇന്ത്യയുടെ വിമാനങ്ങളില്‍ ഒക്ടോബര്‍ 31 വരെ അമ്പത് കിലോ ബാഗേജ് അനുവദിക്കും. ഇക്കോണമി ക്ലാസ്സുകാര്‍ക്കാണ് ഈ ആനുകൂല്യം.

Updated: Sep 12, 2017, 04:16 PM IST
യുഎഇയില്‍ നിന്ന്‌ ഇന്ത്യയിലേക്ക് പറക്കുന്ന എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ 50 കിലോ സൗജന്യ ബാഗേജ് അനുവദിക്കും

ദുബായ്: ദുബായില്‍നിന്നും ഷാര്‍ജയില്‍നിന്നും ഇന്ത്യയിലേക്ക് പറക്കുന്ന എയര്‍ ഇന്ത്യയുടെ വിമാനങ്ങളില്‍ ഒക്ടോബര്‍ 31 വരെ അമ്പത് കിലോ ബാഗേജ് അനുവദിക്കും. ഇക്കോണമി ക്ലാസ്സുകാര്‍ക്കാണ് ഈ ആനുകൂല്യം.

എയര്‍ ഇന്ത്യയുടെ സമീപകാലചരിത്രത്തില്‍ ഇതാദ്യമായാണ് അമ്പത് കിലോ സൗജന്യ ബാഗേജ് അനുവദിക്കുന്നത്. ദുബായില്‍നിന്ന് കോഴിക്കോട്, ചെന്നൈ, ഹൈദരാബാദ്, നെടുമ്പാശ്ശേരി, മുംബൈ, വിശാഖപട്ടണം 
എന്നിവിടങ്ങളിലേക്കാണ് ഈ ആനുകൂല്യം. മാത്രമല്ല ഷാര്‍ജയില്‍നിന്ന് കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കുമുള്ള വിമാനങ്ങളിലും ഇതു ലഭ്യമാണ്.  ഈ ആനുകൂല്യം ഒക്ടോബര്‍ 31 വരെയുള്ള ടിക്കറ്റുകള്‍ക്കും യാത്രകള്‍ക്കും മാത്രമാണ് ബാധകം.