കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിരക്ക് കുതിച്ചുയരുന്നു

  

Updated: Jan 8, 2018, 04:05 PM IST
കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിരക്ക് കുതിച്ചുയരുന്നു

കുവൈത്ത്: ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിരക്ക് കുവൈത്തില്‍ കുതിച്ചുയരുന്നു.  തൊഴിലാളികളെ കുവൈത്തില്‍ എത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക് കടിഞ്ഞാണിടുകയാണ് അധികൃതർ ലക്ഷ്യം വക്കുന്നത്.

ഗാര്‍ഹിക തൊഴിലാളികളെ നല്‍കാൻ 1200 മുതല്‍ 1600 ദിനാര്‍ വരെയാണ് സ്വകാര്യ എജന്‍സികള്‍ വാങ്ങുന്നത്. ഈ ചിലവ് കുറയ്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് അല്‍ ദുറ തുടങ്ങിയത്.  എന്നാൽ ഇതും  ഫലപ്രമായില്ലെന്നാണ് ആരോപണം. എന്നാല്‍, സ്വകാര്യ കനമ്പനികളെക്കാൾ 20 ശതമാനം കുറവാണ് അല്‍ ദുറാ യുടേതെന്നാണ് ജനറല്‍ മാനേജര്‍ സാലെഹ് അല്‍ വുഹൈബിന്‍റെ നിലപാട്. ഫിലിപ്പൈന്‍സില്‍നിന്നും ശ്രീലങ്കയില്‍നിന്നുമാണ് ഇപ്പോള്‍ ഗാര്‍ഹിക തൊഴിലാളികളെ എത്തിക്കുന്നത്. ഇന്ത്യയും ഇന്തോനേഷ്യയും സമീപനം സ്വീകരിക്കുകയാണെങ്കില്‍ ഏജൻസി നിരക്ക്  കുറയുമെന്നും ജനറല്‍ മാനേജര്‍  പറഞ്ഞു.  രണ്ട് വര്‍ഷം മുമ്പ് ഇന്ത്യ ഏര്‍പ്പെടുത്തിയ ബാങ്ക് ഗാരന്റിയെന്ന നിബന്ധന പിന്നീട് പിന്‍വലിച്ചെങ്കില്ലും, ചില സാങ്കേിതിക കാരണങ്ങളാൽ ഇപ്പോഴും ഇന്ത്യയില്‍ നിന്നുള്ള സ്‍ത്രീ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എംബസി കരാര്‍ നല്‍കാറില്ല. ഇന്തോനേഷ്യയാവട്ടെ ഗാര്‍ഹിക പീഡനങ്ങള്‍ നരിടേണ്ടി വരുന്നുവെന്ന് ചൂണ്ടിക്കാട്ടി തൊഴിലാളികളെ അയക്കുന്നില്ല.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close