ഒമാൻ-ഇന്ത്യ ഹൃസ്വ ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം

ഒമാൻ-ഇന്ത്യ ഹൃസ്വ ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടങ്ങും. മേള ഈ മാസം പത്തിന് അവസാനിക്കും. ഇതാദ്യമായാണ് ഇന്ത്യയും ഒമാനും ചേര്‍ന്ന് ഒരു ചലച്ചിത്രോത്സവം നടത്തുന്നത്. 

Updated: Aug 8, 2018, 06:36 PM IST
ഒമാൻ-ഇന്ത്യ ഹൃസ്വ ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം

ഒമാന്‍: ഒമാൻ-ഇന്ത്യ ഹൃസ്വ ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടങ്ങും. മേള ഈ മാസം പത്തിന് അവസാനിക്കും. ഇതാദ്യമായാണ് ഇന്ത്യയും ഒമാനും ചേര്‍ന്ന് ഒരു ചലച്ചിത്രോത്സവം നടത്തുന്നത്. 

ഇന്ത്യൻ എംബസ്സിയുടെ ആഭിമുഖ്യത്തിൽ ഒമാൻ ഫിലിം സൊസൈറ്റിയും മസ്കറ്റ് കലാമണ്ഡലവും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്.

അറബിക്, ഇംഗ്ലീഷ്, ബംഗാളി, മലയാളം, തമിഴ് എന്നീ ഭാഷകളിലുള്ള ചിത്രങ്ങൾ ആണ് ഫെസ്റ്റിവലില്‍ മത്സരത്തിനെത്തിയത്. മത്സരിച്ച 39 ചിത്രങ്ങള്‍ 32 എണ്ണവും തിരഞ്ഞെടുത്തതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഒമാനി സിനിമ സംവിധായകൻ, സമ്മ അൽ ഇസ്സ അധ്യക്ഷനായുള്ള അഞ്ചംഗ ജൂറി സമിതിയിൽ മലയാളത്തില്‍ നിന്നും സംവിധായകരായ രാജസേനന്‍, തുളസീദാസ് എന്നിവരും ഉണ്ടായിരിക്കും.

ഇരു രാജ്യങ്ങളിലെയും കലാകാരന്മാർ ഒരുമിക്കുന്നത് തന്നെ ഈ മേളയുടെ വിജയമാണെന്ന് സംഘാടകർ പറഞ്ഞു. പൂർണമായും ഒമാനിൽ നിർമ്മിച്ച പതിനഞ്ച് മിനിറ്റു വരെ ദൈർഘ്യമുള്ള ചിത്രങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. 

ആഗസ്റ്റ് പത്തിന് എംബസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വിജയികൾക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close