ഇന്ത്യയില്‍നിന്നും വിസയില്ലാതെ ഖത്തറില്‍ പോകാം

ലോകത്തി​​​​ന്‍റെ വിവിധ ഭാഗങ്ങളിലുള്ള 80 രാജ്യങ്ങളിൽനിന്നുള്ളവർക്ക്​ ഇനി ഖത്തറിലേക്ക്​ പോകാന്‍ വിസ ആവശ്യമില്ല. ഇന്ത്യ, അമേരിക്ക, ബ്രിട്ടൻ, കാനഡ, ആസ്​ട്രേലിയ തുടങ്ങിയവയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക്​ വിസയില്ലാതെ ഖത്തറിൽ പ്രവേശിക്കാമെന്ന്​ ഖത്തർ ടൂറിസം അതോറിറ്റി അധികൃതരാണ്​ വാർത്തസമ്മേളനത്തിൽ അറിയിച്ചത്. 

Last Updated : Aug 9, 2017, 05:26 PM IST
ഇന്ത്യയില്‍നിന്നും വിസയില്ലാതെ ഖത്തറില്‍ പോകാം

ദോഹ: ലോകത്തി​​​​ന്‍റെ വിവിധ ഭാഗങ്ങളിലുള്ള 80 രാജ്യങ്ങളിൽനിന്നുള്ളവർക്ക്​ ഇനി ഖത്തറിലേക്ക്​ പോകാന്‍ വിസ ആവശ്യമില്ല. ഇന്ത്യ, അമേരിക്ക, ബ്രിട്ടൻ, കാനഡ, ആസ്​ട്രേലിയ തുടങ്ങിയവയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക്​ വിസയില്ലാതെ ഖത്തറിൽ പ്രവേശിക്കാമെന്ന്​ ഖത്തർ ടൂറിസം അതോറിറ്റി അധികൃതരാണ്​ വാർത്തസമ്മേളനത്തിൽ അറിയിച്ചത്. 

ഈ രാജ്യങ്ങളിൽനിന്നുള്ളവർക്ക്​ വിസക്ക്​ അപേക്ഷിക്കുകയോ ഫീ അടക്കുക​യോ വേണ്ടതില്ല. ചുരുങ്ങിയത്​ ആറു മാസം കാലാവധിയുള്ള പാസ്​പോർട്ടും റിട്ടേൺ ടിക്കറ്റും ഖത്തറിലേക്കുള്ള പ്രവേശനകവാടത്തിൽ ഹാജരാക്കിയാൽ പ്രവേശനാനുമതി ലഭിക്കും. 

90 ദിവസം വരെ ഖത്തറിൽ തങ്ങാവുന്ന 180 ദിവസം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി അനുമതിയാണ്​ ലഭിക്കുക. ഇത്തരം വിസ 33 രാജ്യങ്ങള്‍ക്ക് ലഭ്യമാകും.ഇന്ത്യയടക്കമുള്ള 47 രാജ്യക്കാർക്ക്​ 30 ദിവസം തങ്ങാനും പിന്നീട്​ 30 ദിവസം കൂടി നീട്ടാവുന്നതുമായ മൾട്ടിപ്പിൾ എൻട്രി അനുമതിയാണ്​ കിട്ടുക. 

80 രാജ്യങ്ങൾക്ക്​ വിസയില്ലാതെ രാജ്യത്തേക്ക്​ പ്രവേശിക്കാന്‍ അനുമതി നൽകുന്നതിലൂടെ മേഖലയിലെ ഏറ്റവും തുറന്ന സമീപനമുള്ള രാജ്യമായി മാറുകയാണ്​ ഖത്തർ. ഇതുവഴി തങ്ങള്‍ തങ്ങളുടെ സാംസ്​കാരിക പാരമ്പര്യവും ആതിഥ്യമര്യാദയും അനുഭവിക്കാൻ സന്ദർശകരെ സ്വാഗതം ചെയ്യുകയാണ്​ എന്നും ഖത്തർ ടൂറിസം അതോറിറ്റി ചെയർമാൻ ഹസൻ അൽ ഇബ്രാഹീം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

Trending News