എണ്ണ ഉൽപാദന നിയന്ത്രണം അടുത്ത വര്‍ഷം മാര്‍ച്ച് വരെ തുടരാൻ സൗദി അറേബ്യയും റഷ്യയും ധാരണ​

 എണ്ണ വിലയിടിവു പിടിച്ചുനിർത്താൻ ഉൽപാദന നിയന്ത്രണം അടുത്ത വര്‍ഷം മാര്‍ച്ച് വരെ തുടരാൻ സൗദി അറേബ്യയും റഷ്യയും തമ്മിൽ ധാരണയായി. നിലവിലെ ഉൽപാദന നിയന്ത്രണം 2018 മാർച്ച് വരെയാണു തുടരുക. ഈ മാസം 25 ന്​ ചേരുന്ന ഒപെകി​​ന്‍റെ ഔദ്യോഗിക യോഗത്തിന്​ മുന്നോടിയായാണ്​ ഇരുരാഷ്​ട്രങ്ങളും തീരുമാനത്തിലെത്തിയത്​.

Updated: May 16, 2017, 06:34 PM IST
എണ്ണ ഉൽപാദന നിയന്ത്രണം അടുത്ത വര്‍ഷം മാര്‍ച്ച് വരെ തുടരാൻ സൗദി അറേബ്യയും റഷ്യയും ധാരണ​

റിയാദ്​:  എണ്ണ വിലയിടിവു പിടിച്ചുനിർത്താൻ ഉൽപാദന നിയന്ത്രണം അടുത്ത വര്‍ഷം മാര്‍ച്ച് വരെ തുടരാൻ സൗദി അറേബ്യയും റഷ്യയും തമ്മിൽ ധാരണയായി. നിലവിലെ ഉൽപാദന നിയന്ത്രണം 2018 മാർച്ച് വരെയാണു തുടരുക. ഈ മാസം 25 ന്​ ചേരുന്ന ഒപെകി​​ന്‍റെ ഔദ്യോഗിക യോഗത്തിന്​ മുന്നോടിയായാണ്​ ഇരുരാഷ്​ട്രങ്ങളും തീരുമാനത്തിലെത്തിയത്​.

ചൈനീസ്​ തലസ്​ഥാനമായ ബെയ്​ജിങ്ങിൽ സൗദി ഊർജ മന്ത്രി ഖാലിദ്​ അൽ ഫാലിഹും റഷ്യൻ മന്ത്രി അലക്​സാണ്ടർ നോവാകും തിങ്കളാഴ്​ച ഇതുസംബന്ധിച്ച്​ സംയുക്​ത പ്രസ്​താവനയിറക്കി.   വിപണിയിലെ അധിക എണ്ണ കുറയ്ക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് ഖാലിദ് അൽ ഫാലിഹും അലക്‌സാണ്ടർ നൊവാക്കും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. 

സൗദിയും റഷ്യയും തീരുമാനം വ്യക്തമാക്കിയതോടെ എണ്ണവില ഒന്നര ശതമാനത്തിലേറെ ഉയർന്ന് ബ്രെൻഡ് ക്രൂഡ് വില ബാരലിന് 52.47 ഡോളറിലെത്തി. യുഎസ് ക്രൂഡ് ബാരലിന് 48.61 ഡോളറിലെത്തി. 

ഒപെക്-ഒപെക് ഇതര രാജ്യങ്ങൾ ചേർന്ന് പ്രതിദിന ഉൽപാദനം 18 ലക്ഷം ബാരൽ കുറയ്ക്കാൻ കഴിഞ്ഞ നവംബറിൽ തീരുമാനിച്ചിരുന്നു. ജനുവരി മുതൽ ആറുമാസത്തേക്കായിരുന്നു നിയന്ത്രണം.  ഇത് ജൂണില്‍ അവസാനിക്കും. ഇതിനിടെയാണ് ഒപെക് കൂട്ടായ്മയിലെ പ്രമുഖ രാജ്യമായ സൗദിയും ഒപെകിന് പുറത്തുള്ള റഷ്യയും തമ്മില്‍ ഉല്‍പാദന നിയന്ത്രണ കാലാവധി നീട്ടാന്‍ ധാരണയായത്.