സ്ത്രീ - പുരുഷ സമത്വ നിയമാവലിയുമായി സൗദി

സ്വകാര്യ മേഖലയില്‍ പരിഷ്‌കരിച്ച സ്ത്രീ - പുരുഷ സമത്വ നിയമാവലിക്ക് അംഗീകാരം നല്‍കി സൗദി.  രണ്ടു വര്‍ഷം മുന്‍പ് അംഗീകരിച്ച നിയമാവലി പരിഷ്‌കരിച്ചാണ് പുതിയ നിയമവലിയ്ക്ക് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അംഗീകാരം നല്‍കിയത്.

Last Updated : Jan 27, 2018, 05:24 PM IST
സ്ത്രീ - പുരുഷ സമത്വ നിയമാവലിയുമായി സൗദി

സൗദി: സ്വകാര്യ മേഖലയില്‍ പരിഷ്‌കരിച്ച സ്ത്രീ - പുരുഷ സമത്വ നിയമാവലിക്ക് അംഗീകാരം നല്‍കി സൗദി.  രണ്ടു വര്‍ഷം മുന്‍പ് അംഗീകരിച്ച നിയമാവലി പരിഷ്‌കരിച്ചാണ് പുതിയ നിയമവലിയ്ക്ക് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അംഗീകാരം നല്‍കിയത്.

നിയമവലിയില്‍ നേരിയ മാറ്റങ്ങളാണ് വരുത്തിയതെങ്കിലും സ്ത്രീകളുടെ അവകാശങ്ങള്‍ കൂടുതല്‍ അനുവദിച്ചു കൊടുക്കുന്ന രീതിയിലാണ്‌ പുതിയ പരിഷ്‌കരണം.

ഒരേ ജോലി നിര്‍വഹിക്കുന്ന സ്ത്രീ - പുരുഷന്മാരുടെ വേതനം സമമായിരിയ്ക്കുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഭേദഗതി. കൂടാതെ, വനിതാ ജീവനക്കാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനും പൊതുജനങ്ങളെ സ്വീകരിക്കുന്ന സ്ഥാപനങ്ങളില്‍ വനിതാ ജീവനക്കാര്‍ക്ക് സുരക്ഷ ലഭ്യമാക്കുന്നതിനും നിയമാവലി ആവശ്യപ്പെടുന്നുണ്ട്.

വനിതകളെ ജോലിക്കു വയ്ക്കുന്നതിനു തൊഴില്‍ സാമൂഹിക മന്ത്രാലയത്തില്‍ നിന്നോ മറ്റേതെങ്കിലും വകുപ്പുകളില്‍ നിന്നോ മുന്‍കൂട്ടി അനുമതി വാങ്ങേണ്ടതില്ലെന്നും പുതിയ നിയമാവലിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

Trending News