സൗദി ജനാദ്രിയ ഫെസ്റ്റ്: വി.കെ സിംഗിന്‍റെ നേതൃത്വത്തിലുള്ള ആദ്യ ഇന്ത്യന്‍ സംഘമെത്തി

32 ാമത് ജനാദ്രിയ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനായി വി.കെ സിംഗിന്‍റെ നേതൃത്വത്തില്‍ ആദ്യ സംഘം സൗദിയില്‍ എത്തിച്ചേര്‍ന്നു. സൗദിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ്, എംബസി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്നു സംഘത്തെ സ്വീകരിച്ചു.

Updated: Feb 5, 2018, 12:26 PM IST
 സൗദി ജനാദ്രിയ ഫെസ്റ്റ്: വി.കെ സിംഗിന്‍റെ നേതൃത്വത്തിലുള്ള ആദ്യ ഇന്ത്യന്‍ സംഘമെത്തി

സൗദി: 32 ാമത് ജനാദ്രിയ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനായി വി.കെ സിംഗിന്‍റെ നേതൃത്വത്തില്‍ ആദ്യ സംഘം സൗദിയില്‍ എത്തിച്ചേര്‍ന്നു. സൗദിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ്, എംബസി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്നു സംഘത്തെ സ്വീകരിച്ചു.

കേന്ദ്ര മന്ത്രി വി.കെ സിംഗ് സൗദി മന്ത്രി അമീര്‍ ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ അയ്യാഫുമായി കൂടിക്കാഴ്ച നടത്തി. ജനാദ്രിയയിലെ ഇന്ത്യന്‍ പവലിയനും അദ്ദേഹം സന്ദര്‍ശിച്ചു.

ജനാദ്രിയ ഫെസ്റ്റിവലില്‍ ഇത്തവണത്തെ അതിഥി രാഷ്ട്രമാണ് ഇന്ത്യ. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആയിരിക്കും ഫെസ്റ്റിവല്‍ ഉത്ഘാടനം ചെയ്യുക. ജനാദ്രിയ ഫെസ്റ്റിവല്‍ ഫെബ്രുവരി 7നാണ് ആരംഭിക്കുക.

ഇന്ത്യന്‍ പവലിയനില്‍ പങ്കെടുക്കുന്നതിന് വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് എംബസി ക്ഷണം അയച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളുടെ പ്രാദേശിക സംസ്‌കാരങ്ങളും കലാ രൂപങ്ങളും അരങ്ങേറുന്ന ഇന്ത്യന്‍ പവലിയന്‍ ചരിത്രമാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ എംബസി അധികൃതര്‍. 

ഇന്ത്യയുടെയും സൗദിയുടെയും ദേശീയ പാതാകകളുടെ വര്‍ണ്ണത്തില്‍ ഒരുക്കുന്ന കമാനത്തിലൂടെയായിരിക്കും പ്രവേശനം. മേളക്കെത്തുന്നവരുടെ മനം കവരുന്ന രീതിയാലാണ് ഒരുക്കങ്ങള്‍ നടക്കുന്നത്. കലാ പരിപാടികള്‍ക്കായി അത്യാധുനിക വേദിയാണ് ഒരുങ്ങുന്നത്. കേരളത്തിന്‍റെ പൈത്യകമായ കഥകളി, കളരിപ്പയറ്റ് എന്നിവയും മണിപ്പൂരി, രാജസ്ഥാനി, കഥക്, പൂര്‍ലിയ ചാവു, പഞ്ചാബി എന്നീ നൃത്തങ്ങളുമുണ്ടാവും. അതിന് പുറമെ പ്രശസ്ത ഇന്ത്യ സിനിമകളും പ്രദര്‍ശിപ്പിക്കും

സൗദിയില്‍ നടക്കുന്ന ദേശീയ പൈതൃകോത്സവമാണ് ജനാദ്രിയ ഫെസ്റ്റിവല്‍. 18 ദിവസം നീളുന്നതാണ് ജനാദ്രിയ ഫെസ്റ്റിവല്‍.

 

 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close