സൗദി: ഗാര്‍ഹിക തൊഴിലാളി നിയമത്തില്‍ ഭേദഗതി വരുത്തി തൊഴില്‍ മന്ത്രാലയം

സൗദിയിലെ തൊഴില്‍ മന്ത്രാലയം ഗാര്‍ഹിക തൊഴില്‍ നിയമത്തില്‍ സാരമായ ഭേദഗതി വരുത്തിയിരിക്കുകയാണ്. 

Last Updated : Jan 19, 2018, 04:00 PM IST
സൗദി: ഗാര്‍ഹിക തൊഴിലാളി നിയമത്തില്‍ ഭേദഗതി വരുത്തി തൊഴില്‍ മന്ത്രാലയം

സൗദി: സൗദിയിലെ തൊഴില്‍ മന്ത്രാലയം ഗാര്‍ഹിക തൊഴില്‍ നിയമത്തില്‍ സാരമായ ഭേദഗതി വരുത്തിയിരിക്കുകയാണ്. 

പുതിയ നിയമനസരിച്ച് ഗാര്‍ഹിക തൊഴിലാളികള്‍ ആദ്യത്തെ മൂന്നു മാസം ജോലിയില്‍ വീഴ്ച്ച വരുത്തിയാല്‍ അവരെ തങ്ങളുടെ രാജ്യത്തേയ്ക്ക് തിരിച്ചയയ്ക്കും. സൗദി തൊഴില്‍ മന്ത്രാലയമാണ് ഈ നിയമത്തിന് അനുമതി നല്‍കിയിരിക്കുന്നത്.

ഇത്തരത്തില്‍ തിരിച്ചയയ്ക്കപ്പെടുന്ന ഗാര്‍ഹിക തൊഴിലാളികളെ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് പ്രോഗ്രാം മുസാനിദ് പ്രകാരമാണ് തിരിച്ചയയ്ക്കുക. പിരിച്ചുവിടപ്പെടുന്ന തൊഴിലാളികള്‍ക്കു പകരം അതേ വേതനത്തിന് ബദല്‍ തൊഴിലാളികളെ സ്വന്തം ചെലവില്‍ എത്തിച്ചുനല്‍കലും കമ്പനികള്‍ക്ക് നിര്‍ബന്ധമാണ്. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കരാറില്‍ അനുശാസിക്കുന്ന നിശ്ചിത സമയത്തിനകം തന്നെ ബദല്‍ തൊളിലാളികളെ റിക്രൂട്ട് ചെയ്തില്ലെങ്കില്‍ കമ്പനികള്‍ക്കെതിരെ ശിക്ഷ നടപടിയും സ്വീകരിക്കുമെന്നും തൊഴില്‍ മന്ത്രാലയ വക്താവ് അറിയിച്ചു.

അതുകൂടാതെ സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കുവേണ്ടി വേതന സുരക്ഷാ പദ്ധതി നടപ്പാക്കി തുടങ്ങിയതായും മന്ത്രാലയ വക്താവ് അറിയിച്ചു.

സൗദിയില്‍ ഇന്ത്യക്കാരടക്കം 20 ലക്ഷംത്തിലേറെ ഗാര്‍ഹിക തൊഴിലാളികളാണുള്ളത്. ഇതില്‍ 62 ശതമാനം പേരും വനിതകളാണെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.

 

Trending News