സൗദിയില്‍ സ്വദേശിവത്കരണം വിദ്യാഭ്യാസ മേഖലയിലും

  

Last Updated : Mar 17, 2018, 12:40 PM IST
സൗദിയില്‍ സ്വദേശിവത്കരണം വിദ്യാഭ്യാസ മേഖലയിലും

ജിദ്ദ: സൗദിയിൽ സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കുന്നു. വിദ്യാഭാസമേഖലയിലെ ആദ്യഘട്ട സ്വദേശി വത്കരണത്തിനു ഓഗസ്റ്റ് മാസത്തിൽ തുടക്കമാവുമെന്ന് അധികൃതർ അറിയിച്ചു 

പെൺകുട്ടികളുടെ സ്കൂളുകളിലാണ് ആദ്യ ഘട്ടത്തിൽ സമ്പൂർണ സ്വദേശിവൽക്കരണം നിർബന്ധമാക്കുക. പ്രവിശ്യാ സൗദിവൽക്കരണ പദ്ധതിയുടെ ഭാഗമായമാണ് പെൺകുട്ടികളുടെ സ്കൂളുകളിൽ സ്വദേശിവത്കരണം ആദ്യം നടപ്പിലാക്കുന്നത്. 

ഇതിന്‍റെ ആദ്യ ഘട്ടം അസീർ പ്രവിശ്യയിലെ പെൺകുട്ടികളുടെ സ്കൂളുകളിൽ ഓഗസ്റ്റ് 29 മുതൽ നടപ്പിലാക്കും. അസീർ പ്രവിശ്യയിൽ പെൺകുട്ടികളുടെ സ്കൂളുകൾ അടക്കം എട്ടു മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കുന്നതിന് തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയവും അസീർ ഗവർണറേറ്റും ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. ഇതിനു ശേഷം മറ്റു പ്രവിശ്യകളിലും പദ്ധതി നടപ്പിലാക്കും.

ആൺകുട്ടികളുടെ സ്കൂളുകളില്‍ രണ്ടാം ഘട്ടത്തിലായിരിക്കും സമ്പൂർണ സ്വദേശിവൽക്കരണം നിർബന്ധമാക്കുക.

Trending News