സൗദി സ്വദേശിവത്കരണം: തൊഴില്‍ നഷ്ടമായത് രണ്ട് ലക്ഷത്തിലധികം വിദേശികള്‍ക്ക്

സൗദിയില്‍ സ്വദേശിവത്കരണം നടപ്പില്‍വരുത്തിയതിനെ തുടര്‍ന്ന് മൂന്നു മാസത്തിനിടെ തൊഴില്‍ നഷ്ടമായത്   2,34,000 വിദേശികള്‍ക്കെന്ന് റിപ്പോര്‍ട്ട്.  

Updated: Jul 10, 2018, 06:40 PM IST
സൗദി സ്വദേശിവത്കരണം: തൊഴില്‍ നഷ്ടമായത് രണ്ട് ലക്ഷത്തിലധികം വിദേശികള്‍ക്ക്

ജിദ്ദ: സൗദിയില്‍ സ്വദേശിവത്കരണം നടപ്പില്‍വരുത്തിയതിനെ തുടര്‍ന്ന് മൂന്നു മാസത്തിനിടെ തൊഴില്‍ നഷ്ടമായത്   2,34,000 വിദേശികള്‍ക്കെന്ന് റിപ്പോര്‍ട്ട്.  

ഈ വര്‍ഷം ആദ്യ മൂന്നു മാസത്തിനിടെയാണ് ഇത്രയും വിദേശികള്‍ക്ക് ജോലി നഷ്ടമായത്. ദിവസേന കുറഞ്ഞത്‌  266 വിദേശ വനിതകള്‍ക്ക് ജോലി നഷ്ടമാകുന്നതായാണ് കണക്കുകള്‍. 2017 അവസാനത്തിലെ കണക്കനുസരിച്ച്‌ 1.042 കോടി വിദേശ ജോലിക്കാരാണ് സൗദിയിലുണ്ടായിരുന്നത്. എന്നാല്‍ ഈ വര്‍ഷം ആദ്യ൦തന്നെ അത് 1.018 ആയി കുറഞ്ഞു.

കഴിഞ്ഞ പതിനഞ്ചു മാസത്തെ മൊത്തം കണക്കെടുത്താല്‍ ഏഴു ലക്ഷത്തിലേറെ വിദേശികള്‍ക്ക് സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 

സ്വദേശിവത്കരണത്തിലൂടെ ദിവസേന 160 സ്വദേശികള്‍ക്ക് പുതുതായി ജോലി ലഭിക്കുന്നതായാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.