ഷാര്‍ജ പുസ്തകോത്സവത്തിന് സമാപനം

സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം സമാപിച്ചു. പതിനൊന്ന് ദിവസങ്ങളിലായി നടന്ന മേളയില്‍ 23 ലക്ഷത്തിലധികം പേരാണ് എത്തിയത്. മേളയില്‍ 176 മില്യണ്‍ ദിര്‍ഹത്തിന്‍റെ പുസ്തക വില്‍പ്പന നടന്നു. 

Updated: Nov 12, 2017, 09:18 PM IST
ഷാര്‍ജ പുസ്തകോത്സവത്തിന് സമാപനം

ഷാര്‍ജ: സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം സമാപിച്ചു. പതിനൊന്ന് ദിവസങ്ങളിലായി നടന്ന മേളയില്‍ 23 ലക്ഷത്തിലധികം പേരാണ് എത്തിയത്. മേളയില്‍ 176 മില്യണ്‍ ദിര്‍ഹത്തിന്‍റെ പുസ്തക വില്‍പ്പന നടന്നു. 

അറുപത് രാജ്യങ്ങളില്‍ നിന്നായി 1681 പ്രസാധകര്‍ മേളയുടെ ഭാഗമായി. ഇന്ത്യയില്‍ നിന്ന് 110 ലധികം പ്രസാധര്‍ പങ്കെടുത്തിരുന്നു. മലയാളത്തിലെ പ്രമുഖ പ്രസാധകരെല്ലാം പുസ്തകോത്സവത്തിന് എത്തി. വമ്പിച്ച മലയാളി സന്നിധ്യവും മേളയ്ക്കുണ്ടായിരുന്നു. 

15 ലക്ഷത്തോളം ടൈറ്റിലുകളിലുള്ള പുസ്തകങ്ങളാണ് ഇവിടെ നിരന്നത്. പ്രവാസി മലയാളികളുടെ നിരവധി പുസ്തകങ്ങളും പ്രദര്‍ശനത്തിലുണ്ടായിരുന്നു.