സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇന്ത്യൻ ചരക്കുകപ്പൽ മോചിപ്പിച്ചു

സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇന്ത്യൻ ചരക്കുകപ്പൽ മോചിപ്പിച്ചു. 'അൽ കൗസർ' എന്ന കപ്പലാണ് സോമാലിയൻ സുരക്ഷ സേന മോചിപ്പിച്ചത്. അതേസമയം, എന്നാല്‍ കപ്പലിലുണ്ടായിരുന്ന ഒന്‍പത് ജീവനക്കാരെ കൊള്ളക്കാര്‍ കരയിലേക്ക് കൊണ്ടുപോയി ബന്ദികളാക്കി. രണ്ട് ജീവനക്കാരെ സേന രക്ഷപ്പെടുത്തി. 

Updated: Apr 11, 2017, 04:23 PM IST
സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇന്ത്യൻ ചരക്കുകപ്പൽ മോചിപ്പിച്ചു
Representational image

മൊഗാദിഷു: സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇന്ത്യൻ ചരക്കുകപ്പൽ മോചിപ്പിച്ചു. 'അൽ കൗസർ' എന്ന കപ്പലാണ് സോമാലിയൻ സുരക്ഷ സേന മോചിപ്പിച്ചത്. അതേസമയം, എന്നാല്‍ കപ്പലിലുണ്ടായിരുന്ന ഒന്‍പത് ജീവനക്കാരെ കൊള്ളക്കാര്‍ കരയിലേക്ക് കൊണ്ടുപോയി ബന്ദികളാക്കി. രണ്ട് ജീവനക്കാരെ സേന രക്ഷപ്പെടുത്തി. 

ഈമാസം ആദ്യമാണ് യെമനിൽനിന്നു ദുബൈയിലേക്കു പോകുകയായിരുന്ന അൽ കൗസർ എന്ന ഇന്ത്യൻ ചരക്കു കപ്പൽ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്തത്. മുംബൈ സ്വദേശികളാണ് കപ്പലിലുണ്ടായിരുന്നത്. ആയുധധാരികളായ ഒരു സംഘം കടൽക്കൊള്ളക്കാർ കപ്പൽ ആക്രമിച്ചെന്ന വാർത്ത ക്യാപ്റ്റനാണ് ദുബൈയിലെ ഓഫിസിൽ അറിയിച്ചത്.

അതേസമയം, ബന്ദികളാക്കിയ ജീവനക്കാരെ വച്ച് കൊള്ളക്കാര്‍ ഇന്ത്യാ സര്‍ക്കാരുമായി വിലപേശല്‍ നടത്താനാണ് നീക്കമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന കൊള്ളക്കാരെ മോചിപ്പിക്കുന്നതിനാണ് ഇവരുടെ ശ്രമം. 117 കടല്‍ക്കൊള്ളക്കാരാണ് ഇന്ത്യന്‍ ജയിലുകളില്‍ ഉള്ളത്.