close
This ad will auto close in 10 seconds


അബുദാബി ലോട്ടറി നറുക്കെടുപ്പില്‍ മുപ്പത്തിമൂന്നുക്കാരനായ മലയാളി യുവാവിന് 12 കോടി സമ്മാനം

Last Updated: Monday, March 6, 2017 - 19:37
അബുദാബി  ലോട്ടറി നറുക്കെടുപ്പില്‍ മുപ്പത്തിമൂന്നുക്കാരനായ മലയാളി യുവാവിന് 12 കോടി സമ്മാനം

ദുബായ്: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് 12 കോടി സമ്മാനം. ശ്രീരാജ് കൃഷ്ണൻ എന്ന 33 കാരനാണ് ഏഴു മില്ല്യൻ ദിർഹം  സമ്മാനം ലഭിച്ചത്. 

കഴിഞ്ഞ ഒൻപതു വർഷമായി യുഎഇയിൽ ഷിപ്പിങ് കോർഡിനേറ്ററായി ജോലിചെയ്യുകയാണ് ശ്രീരാജ്.
ഒന്‍പത് വര്‍ഷമായി ദുബായില്‍ ഒരു ഷിപ്പിംങ് കോര്‍ഡിനേറ്ററായി ജോലി ചെയ്തുവരികയായിരുന്നു ശ്രീരാജ്. സ്ഥിരം ടിക്കറ്റുകള്‍ എടുക്കാറുണ്ടെങ്കിലും ഇതുവരെ സമ്മാനമൊന്നും ലഭിച്ചിട്ടില്ല.

മാസം ആറായിരം ദിർഹമാണ് ശ്രീരാജിന് ലഭിച്ചിരുന്ന വരുമാനം. ലോട്ടറി തുക ആദ്യം നീക്കി വയ്ക്കുന്നത് നാട്ടിലെ ഭവനനിർമ്മാണ വായ്പ അടച്ചു തീർക്കാനായിരിക്കുമെന്ന് ശ്രീരാജ് പറയുന്നു. ലോട്ടറി ലഭിച്ചെങ്കിലും തന്നെ ഭാഗ്യവാനാക്കിയ അബുദാബിയില്‍ തന്നെ തുടരാണ് ശ്രീരാജിന്റെ തീരുമാനം.



First Published: Monday, March 6, 2017 - 19:37
comments powered by Disqus