ഖത്തര്‍ സന്ദര്‍ശനത്തിനായി സുഷമ സ്വരാജ്

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഖത്തറിലെത്തുന്നു. വിദേശകാര്യമന്ത്രിയായ ശേഷമുള്ള സുഷമയുടെ ആദ്യ ഖത്തര്‍ സന്ദര്‍ശനമാണിത്.

Last Updated : Oct 26, 2018, 05:39 PM IST
ഖത്തര്‍ സന്ദര്‍ശനത്തിനായി സുഷമ സ്വരാജ്

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഖത്തറിലെത്തുന്നു. വിദേശകാര്യമന്ത്രിയായ ശേഷമുള്ള സുഷമയുടെ ആദ്യ ഖത്തര്‍ സന്ദര്‍ശനമാണിത്.

ഒക്ടോബര്‍ 28ന് ദോഹയിലെത്തുന്ന സുഷമ സ്വരാജ്​ ഖത്തര്‍ ഭരണാധികാരികളുമായും ഇന്ത്യന്‍ പ്രവാസി സമൂഹത്തി​​​ന്‍റെ െന്‍റ പ്രതിനിധികളുമായും കൂടിക്കാഴ്​ച നടത്തും. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി, ഉപ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്​ദുല്‍റഹ്മാന്‍ ആല്‍ഥാനി എന്നിവരുമായി ചര്‍ച്ച നടത്തും. 

ഇന്ത്യയും ഖത്തറും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണം ശക്​തമാക്കുന്നത്​ ചര്‍ച്ചയില്‍ വിഷയമാകും. ഇന്ത്യന്‍ പ്രവാസി സംഘടനാ പ്രതിനിധികളുമായും വ്യാപാര പ്രമുഖരുമായും ചര്‍ച്ച നടത്തും. ഒക്ടോബര്‍ 29ന് ദോഹ ഷെറാട്ടണ്‍ ഹോട്ടലിലാണ് പരിപാടി. 

കൂടാതെ, ഒക്​ടോബര്‍ 30, 31 തീയതികളില്‍ സുഷമ സ്വരാജ് കുവൈത്തും സന്ദര്‍ശിക്കും.

 

 

Trending News