യുഎഇയില്‍ സ്‌കൈപ്പ് നിയമ വിരുദ്ധമെന്ന് ടെലികോം കമ്പനികള്‍

യുഎഇയിൽ സ്‌കൈപ്പ് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന ആരോപണവുമായി യുഎഇയിലെ പ്രമുഖ ടെലികോം കമ്പനികളായ ഇത്തിസലാത്തും ഡുവും രംഗത്ത്. അംഗീകൃതമല്ലാത്ത വോയ്‌സ് ഓവർ പ്രോട്ടോക്കോൾ സർവീസ് (വോയ്പ്) സേവനങ്ങൾ നൽകുന്നതിനാലാണ് ഇത്തരമൊരു നടപടിയുമായി ടെലികോം സേവന ദാതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.

Updated: Jan 1, 2018, 12:54 PM IST
യുഎഇയില്‍ സ്‌കൈപ്പ് നിയമ വിരുദ്ധമെന്ന് ടെലികോം കമ്പനികള്‍

ദുബായ്: യുഎഇയിൽ സ്‌കൈപ്പ് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന ആരോപണവുമായി യുഎഇയിലെ പ്രമുഖ ടെലികോം കമ്പനികളായ ഇത്തിസലാത്തും ഡുവും രംഗത്ത്. അംഗീകൃതമല്ലാത്ത വോയ്‌സ് ഓവർ പ്രോട്ടോക്കോൾ സർവീസ് (വോയ്പ്) സേവനങ്ങൾ നൽകുന്നതിനാലാണ് ഇത്തരമൊരു നടപടിയുമായി ടെലികോം സേവന ദാതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.

സ്‌കൈപ്പ് കോളുകൾ ലഭിക്കുന്നില്ലെന്ന് ഉപഭോക്താക്കൾ സോഷ്യല്‍ മീഡിയകളിലൂടെ പരാതിപ്പെട്ടതിത്തുടർന്ന് ടെലികോം കമ്പനികൾ നയം വ്യക്തമാക്കുകയായിരുന്നു. അംഗീകൃതമല്ലാത്ത ആപ്ലിക്കേഷനുകളോ സേവനങ്ങളോ വഴി വോയ്പ് കോളുകൾ നടത്തുന്നത് നിയമപരമായി ശിക്ഷാർഹമാണെന്ന് ടെലികോം കമ്പനികൾ അറിയിച്ചു. 

ഇത്തിസലാത്തിനും ഡുവിനും വോയ്പ് സേവനങ്ങൾ നൽകുന്ന പ്രത്യേകം ആപ്ലിക്കേഷനുകളുണ്ട്. പ്രതിമാസ തുക നൽകി ഈ ആപ്പുകൾ ഉപയോഗിക്കാമെന്നും കമ്പനികൾ അറിയിച്ചു.

അതേസമയം പ്രവാസികൾക്ക് ഈ തീരുമാനം കനത്ത തിരിച്ചടിയാവുകയാണ്. നാട്ടിലുള്ളവരെ കണ്ട് സംസാരിക്കാനുള്ള മാർഗമാണ് ഇല്ലാതാകുന്നത്.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close