ലോകത്തിലെ ഏറ്റവും വില കൂടിയ ആഡംബര കാര്‍ മലയാളിയ്ക്കും സ്വന്തം

ലോകത്തിലെ ഏറ്റവും വിലകൂടിയ കാറുകളിലൊന്ന് മലയാളിക്കും സ്വന്തം. മസ്കറ്റിലെ ബദർ അൽ സമ ബിസിനസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറായ അബ്ദുൾ ലത്തീഫാണ് വിലകൂടിയ എസ്.യു.വിയായ ബെന്റയ്ഗ സ്വന്തമാക്കിയിരിക്കുന്നത്.

Updated: Sep 10, 2017, 07:25 PM IST
ലോകത്തിലെ ഏറ്റവും വില കൂടിയ ആഡംബര കാര്‍ മലയാളിയ്ക്കും സ്വന്തം

മസ്ക്കറ്റ്: ലോകത്തിലെ ഏറ്റവും വിലകൂടിയ കാറുകളിലൊന്ന് മലയാളിക്കും സ്വന്തം. മസ്കറ്റിലെ ബദർ അൽ സമ ബിസിനസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറായ അബ്ദുൾ ലത്തീഫാണ് വിലകൂടിയ എസ്.യു.വിയായ ബെന്റയ്ഗ സ്വന്തമാക്കിയിരിക്കുന്നത്.

ലക്ഷ്വറി കാർ നിർമ്മാതാക്കളായ ബെന്റ്ലിയുടെ ഏറ്റവും പുതിയ എസ്.യു.വിയാണ് ബെന്റയ്ഗ. 1.25 ലക്ഷം ഒമാനി റിയാൽ നൽകിയാണ് സൂപ്പർ ലക്ഷ്വറി എസ്.യു.വിയായ ബെന്റയ്ഗ അബ്ദുൾ ലത്തീഫ് സ്വന്തമാക്കിയത്. ബ്രിട്ടീഷ് ലക്ഷ്വറി കാർ നിർമ്മാതാക്കളായ ബെന്റ്ലി വളരെ കുറച്ച് ബെന്റയ്ഗ മോഡലുകൾ മാത്രമേ വിപണിയിലിറക്കിയിട്ടുള്ളു.

1.25 ലക്ഷം ഒമാനി റിയാൽ വിലയുള്ള കാറിന് ഇന്ത്യയിൽ ആറു കോടിയോളം രൂപ വില വരും. ലോകത്ത് ഏറ്റവും വേഗത്തിൽ വിറ്റഴിയുന്ന എസ്.യു.വിയാണ് ബെന്റയ്ഗ. 

മണിക്കൂറിൽ 301 കിലോമീറ്ററാണ് ബെന്റയ്ഗയുടെ പരമാവധി വേഗം. 4.1 സെക്കൻഡിൽ 100 കിലോമീറ്റർ വേഗം കൈവരിക്കുന്ന ബെന്റയ്ഗ ആഢംബരത്തിന്‍റെ പര്യായമായാണ് അറിയപ്പെടുന്നത്.

ഒമാനിൽ ബെന്റയ്ഗ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനും അബ്ദുൾ ലത്തീഫാണ്. കാസര്‍ഗോഡ് ഉപ്പള സ്വദേശിയാണ് അബ്ദുൾ ലത്തീഫ്.