യു.എ.ഇ-സൗദി റെയില്‍ പാത 2021 ല്‍ പൂര്‍ത്തിയാകും

  

Updated: Mar 14, 2018, 12:15 PM IST
യു.എ.ഇ-സൗദി റെയില്‍ പാത 2021 ല്‍ പൂര്‍ത്തിയാകും

അബുദാബി: യു.എ.ഇയെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന റെയില്‍ പാതയുടെ നിര്‍മ്മാണം 2021 ഡിസംബറോടെ പൂര്‍ത്തിയാകുമെന്ന് കര സമുദ്ര ഗതാഗത ഫെഡറല്‍ വകുപ്പ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല സലിം അല്‍ കത്രി പറഞ്ഞു. 

ദുബായില്‍ നടന്ന യോഗത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. ആറ് ജി.സി.സി. രാജ്യങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള 2100 കിലോമീറ്റര്‍ ദൂരമുള്ള യാത്രാ ചരക്ക് തീവണ്ടി പാതയുടെ നിര്‍മാണം മൂന്ന് വര്‍ഷത്തേക്ക് മാറ്റി വെച്ചിരുന്നു. 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close