നാഗാഭൂമിയിലെ പൂരങ്ങളുടെ പൂരം; ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ 2017

Dec 6, 2017, 04:05 PM IST
1/22

വേഴാമ്പലിന്‍റെ മുഴക്കം ധീരതയെയും സൗന്ദര്യത്തെയും സൂചിപ്പിക്കുകയും അതിൻറെ ശക്തി കടുവക്ക് തുല്യമാണെന്ന് വിശ്വസിക്കപ്പെടുകയും ചെയ്യുന്നു. ഇത് നാഗാ യോദ്ധാവിനെയാണ്സൂചിപ്പിക്കുന്നത്. വേഴാമ്പൽ സമൃദ്ധിയുടെയും ചിഹ്നമാകുന്നു.  

2/22

നാഗാലാൻഡിലെ അറുപത് ശതമാനത്തിലധികം ആളുകൾ കൃഷിയിൽ ആശ്രയിക്കുന്നതിനാൽ അവരുടെ മിക്ക ഉത്സവങ്ങളും കൃഷിയെ ചുറ്റിപ്പറ്റിയാണ്.   

3/22

നാഗാലാൻഡിലെ എല്ലാ ഗോത്രങ്ങൾക്കും അവരുടേതായ ഉത്സവങ്ങളുണ്ട്. അതുകൊണ്ടുതന്നെ നാഗാലാ‌ൻഡ് ഉത്സവങ്ങളുടെ നാടായി അറിയപ്പെടുന്നു. 

4/22

നാഗാലാൻഡിന്റെ ആസ്ഥാനമായ കൊഹിമയിൽ നിന്ന് പന്ത്രണ്ട് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കിസാമാ ഗ്രാമത്തിലെ നാഗാ ഹെറിറ്റേജ് വില്ലേജിലാണ് ഹോൺബിൽ ഫെസ്റ്റിവൽ നടക്കുന്നത്.   

5/22

നാഗകളുടെ സംസ്കാരം, ഭാഷകൾ, ആചാരങ്ങൾ എന്നിവയെ കാത്തുസൂക്ഷിക്കുക എന്നതാണ് ഹെറിറ്റേജ് വില്ലേജിന്റെ പ്രധാന ഉദ്ദേശം.   

6/22

നാഗാ ഹെറിറ്റേജ് വില്ലേജിൽ, നാഗാലാൻഡിലെ പതിനാറ് ഗോത്രങ്ങൾക്ക് പ്രതീകമായി പതിനാറ് കുടിലുകളുണ്ട്.ഓരോ ഗോത്രത്തിനും അവരുടേതായ ആചാരങ്ങളും, ചരിത്രവുമുണ്ട്. കഥകളിലൂടെയും പാട്ടുകളിലൂടെയും അവ കൈമാറപ്പെടുന്നു. അവിടെ ഓരൊ ഗോത്രത്തിനും അവകാശപ്പെട്ട ഇടങ്ങൾ ഉണ്ട്. അവരുടെ വിശ്വാസതനിമയിൽ ഒരുക്കിയ ഒരു വീട്/കുടിൽ (morung) ഉണ്ടാകും. കിസാമ ഗ്രാമത്തിൽ ആദ്യം ശ്രദ്ധയാകർഷിക്കുന്നത് ഓരോ ഗോത്രത്തിന്റെയും "മൊറങ്" കൾ തന്നെയാണ്. വളരെ സുന്ദരമായ് അലങ്കരിച്ച് അവരുടെ വിശ്വാസങ്ങളെ പ്രതിഫലിപ്പിക്കുന്ന ഇവ തികച്ചുംഒന്നിനോടൊന്ന് വ്യത്യസ്തവുമാണ് . അവരുടെ ജീവിതത്തിലും സംസ്കാരത്തിലും ഇവക്കുള്ള സ്ഥാനം അത്ര ചെറുതല്ല. വിശ്വാസങ്ങളും ആചാരങ്ങളും തനത് സംസ്കാരവും ഒരു തലമുറയിൽ നിന്ന് മറ്റൊന്നിലേക്ക് പകർന്നു പോവുന്നതിൽ ഇവ വലിയ പങ്കാണ് വഹിക്കുന്നത്. തങ്ങളുടെ അഭിമാനത്തിന്റെ പ്രതീകമായ ഈ കുടിലുകളിൽ വലിയ കൊത്തുപണികളും വാദ്യങ്ങളും എല്ലാം ഒരുക്കിയിരിക്കുന്നു. പണ്ട് കാലങ്ങളിൽ സന്ദേശങ്ങൾ നൽകാൻ ഉപയോഗിച്ചിരുന്ന വലിയ ചെണ്ടകൾ പോലുള്ള വാദങ്ങൾ പോലുള്ള ഉപകരണങ്ങളുടെ ശബ്ദം കിസാമയിൽ അലയടിച്ചുകൊണ്ടിരിക്കും.   

7/22

ഓരോ ഗോത്രത്തിന്റെയും പാചകരീതികളും വ്യത്യസ്തമാണ്. കേരളീയർക്ക് അത്ര നല്ലതായ തോന്നാത്ത നായിറച്ചിയും പുഴുക്കളും തീന്മേശകളിൽ നിറയെ ഉണ്ടാവും. പുഴുക്കളുടെ വൈവിധ്യം നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്.

8/22

റൈസ് ബിയർ എന്ന അരിയിൽ നിന്നും പുളിപ്പിച്ചുണ്ടാക്കുന്ന പാനീയം സുലഭമാണ്. ഇത് മുളയുടെ വലിയ കപ്പുകളിലാണ് അവർ നമുക്ക് തരുന്നത്. മുളങ്കുറ്റിയിൽ പുഴുങിയതും ഇലയിൽ വെച്ച് ചുട്ടതുമായ മീനുകൾ കൂടെകഴിക്കാൻ ലഭിക്കുന്നു.

9/22

10/22

ആദിവാസി സമൂഹത്തിന്റെ മുഖമുദ്രയായ കല്ലുമാലകൾ ഷാളുകൾ കരകൗശലവസ്തുക്കൾ തുടങ്ങിയവ അവർ കാഴ്ചവസ്തുവായും വിൽപ്പനക്കായും പ്രദർശിപ്പിക്കുന്നു.  

11/22

2000 ത്തിലാണ് ഹോൺബിൽ ഫെസ്റ്റിവൽ ആരംഭിച്ചത്. നാഗാലാന്റിന്‍റെ വിശ്വാസങ്ങളിലും മിത്തുകളിലും കഥകളിലുമെല്ലാം  ഏറെ പുക്ഴ്ത്തപ്പെടുന്ന വേഴാമ്പലിന്റെ പേരുതന്നെയാണ് അവർ ഉത്സവത്തിനു നൽകിയതും. തദ്ദേശീയമായ ഒരു ഒത്തുകൂടലായ് തുടങ്ങിയ ഈ ഉത്സവം ഇന്നു ദേശീയ-വിദേശീയമായ യാത്രാവഴികളിൽ സ്ഥാനം പിടിച്ചിരിക്കുന്നു

12/22

ഹെറിറ്റേജ് വില്ലേജിൽ രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട മ്യൂസിയം, മുള കൊണ്ടുള്ള പല സൃഷ്ടികൾ, സ്റ്റേജുകൾ, തോട്ടങ്ങൾ തുടങ്ങിയവയും സ്ഥിതി ചെയ്യുന്നു. 

13/22

ഹെറിറ്റേജ് വില്ലേജിലെ ഓപ്പൺ തീയറ്ററിൽ രാവിലെയും ഉച്ചയ്ക്കും വ്യത്യസ്ത ഗോത്രങ്ങളുടെ കലാരൂപങ്ങളും അരങ്ങേറും. വിളവെടുപ്പ് ആഘോഷങ്ങളും യുദ്ധ വിജയങ്ങളുമൊക്കെയാണ് ഈ കലാരൂപങ്ങൾക്ക് ആടിസ്ഥാനം.  

14/22

15/22

ആളുകള്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാനും ഫോട്ടോയ്ക്ക് പോസ് ചെയ്യാനും ഏറെ താല്‍പര്യം കാണിക്കുന്നവരാണ് ഇവിടത്തെ മിക്ക ഗോത്രവര്‍ഗങ്ങളും

16/22

17/22

18/22

നാഗാലാന്‍ഡില്‍ തനതായി ലഭിക്കുന്ന വിഭവങ്ങളില്‍ നിന്നും ഉണ്ടാക്കുന്ന പാനീയങ്ങളും ഈ ഫെസ്റ്റിവലില്‍ സുലഭം. പൈനാപ്പിള്‍, വിവിധ തരം ബെറികള്‍, മുന്തിരി, ഓറഞ്ച് തുടങ്ങിയവയാണ് പ്രധാനം.

19/22

പട്ടിയിറച്ചി

20/22

ഹോൺബിൽ ഫെസ്റ്റിവലിൽ ഭക്ഷ്യമേള, കളികൾ, പരമ്പരാഗത കല, സംഗീതം, നൃത്തം, ശില്പങ്ങൾ, തടിയിലും മുളയിലും ഉള്ള കൊത്തുപണികൾ തുടങ്ങിയവ പ്രദർശിപ്പിക്കപ്പെടുന്നു. പുഷ്പപ്രദർശനങ്ങൾ, നാടൻ മരുന്ന്, കരകൗശലവസ്തുക്കൾ എന്നിവയുടെ വില്പനയും ഇവിടെ നടക്കുന്നു. നാടൻ കളികളും, അമ്പെയ്ത്ത്, ഗുസ്തി എന്നിവയും ഫാഷൻ ഷോകളും ഈ ആഘോഷങ്ങളുടെ ഒരു ഭാഗമാണ്. 

21/22

ഇത്രയേറെ വിഭിന്നമായ ഗോത്രങ്ങളെ ഒത്തൊരുമിപ്പിച്ച് കൃത്യതയോടെയും വിജയകരവുമായി ലോകത്ത് മറ്റൊരിടത്തും ആഘോഷങ്ങൾ നടക്കുന്നില്ലെന്നതാണ് ഹോൺബിൽ ഫെസ്റ്റിവല്ലിനെ ആഗോളതലത്തിൽ ശ്രദ്ധേയമാക്കിയത്. നാഗാസംസ്‌കാരത്തെയും അതിന്റെ എല്ലാ സവിശേഷതകളെയും ഒന്നിച്ചറിയാൻ ഇതിലും നല്ലൊരു അവസരം ഒരു സഞ്ചാരിക്ക് ലഭിക്കുകയുമില്ല.  

22/22