ഭോപ്പാല്‍ ഗ്യാസ് ദുരന്തത്തിന്‍റെ ചിത്രങ്ങള്‍

Dec 3, 2017, 04:23 PM IST
1/11

ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമെന്നാണ് ഭോപ്പാല്‍ ഗ്യാസ് ദുരന്തത്തെ വിശേഷിപ്പിക്കുന്നത്.  1984 ഡിസംബര്‍ രണ്ടിന് അര്‍ത്ഥരാത്രി ഭോപ്പാല്‍ നഗരത്തെ വിഴുങ്ങിയ വിഷപ്പുക ആ രാത്രി തന്നെ ആയിരത്തോളംപേരെ കൊന്നു. ഉറങ്ങാന്‍ കിടന്നവര്‍ പിന്നെ ഉണര്‍ന്നില്ല. 1984 ഡിസംബര്‍ 2 ന് രാത്രി യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഭോപ്പാലിലുണ്ടായിരുന്ന കീടനാശിനി നിര്‍മ്മാണശാലയിലുണ്ടായ വ്യാവസായിക ദുരന്തമാണ് ഭോപ്പാല്‍ ദുരന്തം എന്ന് അറിയപ്പെടുന്നത്. മീഥൈല്‍ ഐസോസയനേറ്റ് ശേഖരിച്ച ടാങ്കില്‍ ചോര്‍ച്ചയുണ്ടായതിനെ തുര്‍ന്ന് വാതകം അന്തരീക്ഷത്തിലേയ്ക്ക് വ്യാപിക്കുകയായിരുന്നു. കാറ്റിന്‍റെ ദിശയ്ക്കനുസരിച്ച് വാതകം ഭോപ്പാല്‍ നഗരത്തിലുടനീളം വ്യാപിച്ചതോടെ ആളുകള്‍ ആ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നില്ല.  

2/11

ഇങ്ങനൊരു അപകടം ആരും പ്രതീക്ഷിച്ചില്ല. ഫാക്ടറിയിലെ അപകടമണി മുഴങ്ങിയതുമില്ല. അതുകാരണം ആര്‍ക്കും അപകടം സമയത്ത് അറിയാന്‍ കഴിഞ്ഞില്ല.    

3/11

യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ പരിസരത്ത് താമസിക്കുന്നവരെയാണ് കൂടുതല്‍ ബാധിച്ചത്.  

4/11

ദുരന്തം നടന്ന സമയത്ത് ആളുകള്‍ കണ്ണുകള്‍ക്ക്‌ ചൊറിച്ചിലും നീറ്റലും കാരണം ആശുപത്രിയില്‍ എത്താന്‍ തുടങ്ങി.  നോക്കിനില്‍ക്കെ ഈ ബുദ്ധിമുട്ടുമായി വരുന്നവരുടെ എണ്ണം കൂടി കൂടി വന്നു. അങ്ങനെയാണ് ഈ ദുരന്തത്തെക്കുറിച്ച് ആളുകള്‍ അറിയാന്‍ തുടങ്ങിയത്.  

5/11

ആദ്യ രണ്ട് ദിവസംകൊണ്ട് അന്‍പതിനായിരത്തിലേറെ ആളുകള്‍ ചികിത്സ തേടിയെത്തി.  എന്നാല്‍ ഈ അവസ്ഥയില്‍ എന്തുതരം ചികിത്സയാണ് നല്‍കേണ്ടതെന്ന് ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ വിവരം ഇല്ലായിരുന്നു. 

6/11

എത്രപേരാണ് അന്ന് മരിച്ചതെന്ന് ഇന്നും വ്യക്തമല്ല.  സര്‍ക്കാരിന്‍റെ കണക്കനുസരിച്ച് വിഷവാതകം കാരണം ഒരു 3000 പേര്‍ മരിച്ചുവെന്നാണ്.    

7/11

2006 ലെ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ച് ലക്ഷത്തി ഇരുപതിനായിരം ആള്‍ക്കാര്‍ക്ക് ഈ വിഷവാതകം ഏറ്റിട്ടുണ്ടെന്നാണ്. ഇതില്‍ രണ്ട് ലക്ഷം പേര്‍ പതിനഞ്ചു വയസ്സിനു താഴെയുള്ളവരാണ്. 3000 പേര്‍ ഗര്‍ഭിണികളായിരുന്നു.

8/11

സംഭവം നടന്ന് ഒരു എട്ടു മണിക്കൂറോളം ഗ്യാസിന്‍റെ പ്രഭാവം ഉണ്ടായിരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.   

9/11

ഈ ദുരന്തത്തിന്‍റെ പ്രഭാവം അവിടത്തെ ജനങ്ങള്‍ ഇപ്പോഴും അനുഭവിക്കുകയാണ്. ചില സ്ത്രീകള്‍ ഇപ്പോഴും അമ്മയാകാന്‍ കഴിയാത്തവരാണ്.  ഒരു കുഞ്ഞിന് ജന്മം കൊടുത്താലോ ആ കുഞ്ഞിന് എന്തെങ്കിലും അംഗവൈകല്യം ഉണ്ടായിരിക്കും. 

10/11

ഇതിനിടയിലും ചില ആളുകള്‍ ഉണ്ടായിരുന്നു അവര്‍ക്ക് ഒരു പ്രശ്നവും ഉണ്ടായിട്ടില്ലായിരുന്നു.  കുശ്വാഹ കുടുംബത്തില്‍ലുള്ളവരാണവര്‍. അവര്‍ പൊതുവേ വീട്ടില്‍ യജ്ഞം നടത്തുന്നവരാണ്. ഈ ദുരന്തം ഉണ്ടായ ദിവസവും അവരുടെ വീട്ടില്‍ യജ്ഞം നടക്കുന്നുണ്ടായിരുന്നു. ഇത് കാരണം വിഷപ്പുക അവരുടെ വീട്ടില്‍ കടന്നില്ല.

11/11

ഈ ദുരന്തത്തിന്‍റെയും ആള്‍ക്കാരുടെ മരണത്തിന്‍റെയും കാരണക്കാരന്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഉടമസ്ഥന്‍ വരേന്‍ എട്വര്‍സണ്‍ ആണെന്ന് കണക്കാക്കുന്നു. പക്ഷെ കുറ്റംചുമത്താനെന്നും നിന്നുതരാതെ അയാള്‍ ഇന്ത്യയില്‍ നിന്നും രക്ഷപ്പെട്ടു.