യാത്ര ചെയ്യുമ്പോള്‍ ചര്‍ദ്ദിയും മനംപുരട്ടലും ഉണ്ടാകാറുണ്ടോ! എന്നാല്‍ ഇത് കരുതിക്കോളൂ...

യാത്ര ചെയ്യാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്? അപ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ഇങ്ങനെ ചില സാധങ്ങള്‍ കൂടെ കരുതിക്കൊള്ളു, പരിഹാരം ഉണ്ടാകും.

1 /7

യാത്ര ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ചര്‍ദ്ദില്‍ ഉണ്ടാകാറുണ്ടോ? എന്നാല്‍ ഗ്രാമ്പൂ കയ്യില്‍ വയ്ക്കൂ. ഇക്കാര്യത്തില്‍ ഗ്രാമ്പൂ രാമബാണമാണെന്ന് പറയാം. ഇതിനായി നിങ്ങള്‍ ഗ്രാമ്പൂവിനെ ഒന്ന് ചൂടാക്കിയിട്ട് പൊടിച്ചെടുക്കുക എന്നിട്ട് ഒരു ചെറിയ ടിന്നില്‍ സൂക്ഷിക്കുക. യാത്രയില്‍ എപ്പോഴെങ്കിലും ചര്‍ദ്ദിക്കാന്‍ തോന്നിയാല്‍ ഒരു നുള്ള് ഗ്രാമ്പൂവിന്‍റെ പൊടിയെടുത്ത് വായില്‍ വയ്ക്കുക, ചര്‍ദ്ദി പമ്പ കടക്കും.

2 /7

നാരങ്ങ ചര്‍ദ്ദിക്ക് നല്ലതാണ്. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ചര്‍ദ്ദിയ്ക്ക് നല്ലൊരു പരിഹാരമാണ്.  ഇതിനായി ചൂട് വെള്ളം കരുതുക. എപ്പോഴാണോ ചര്‍ദ്ദിക്കാന്‍ തോന്നുന്നത് അപ്പോള്‍ കുറച്ച് ചൂട് വെള്ളം എടുക്കുക അതില്‍ നാരങ്ങാ നീരും ഉപ്പും ചേര്‍ത്ത് കുടിക്കുക.

3 /7

ബുക്ക്‌ വായിക്കുന്നതും മൊബൈല്‍ ഉപയോഗിക്കുന്നതും യാത്ര ചെയ്യുമ്പോള്‍ കുറയ്ക്കുക, കാരണം ഇത് നിങ്ങള്‍ക്ക് തലകറക്കം ഉണ്ടാക്കാനുള്ള സാധ്യത കൂട്ടും. മാത്രമല്ല, യാത്രചെയ്യുമ്പോള്‍ നേരെ നോക്കിയിരിക്കുക, കഴിവതും വണ്ടിയുടെ മുന്നത്തെ സീറ്റില്‍ ഇരിക്കാന്‍ ശ്രമിക്കുക. ഇതുവഴി യാത്രകൊണ്ടുള്ള ചര്‍ദ്ദിയും ബുദ്ധിമുട്ടും ഏറെക്കുറെ ഒഴിവാക്കാം.

4 /7

ബസ്സിലോ, കാറിലോ ആണ് യാത്ര ചെയ്യുന്നതെങ്കില്‍ തീര്‍ച്ചയായും പഴങ്ങളോ, പഴച്ചാറുകളോ കയ്യില്‍ സൂക്ഷിക്കുക.  ഇടയ്ക്കിടയ്ക്ക് ഇത് കഴിക്കുന്നത്‌ വഴി ശരീരത്തിലെ ചൂട് കുറയുകയും അതുവഴി ചര്‍ദ്ദിക്കാനുള്ള മനോഭാവം മാറുകയും ചെയ്തു.   

5 /7

നാരാങ്ങ, ഗ്രാമ്പൂ ഇവയെപ്പോലെ ഇഞ്ചിയും ഒരു പുത്തന്‍ ഉണര്‍വാണ്. ചര്‍ദ്ദിയ്ക്ക് ഇഞ്ചിയും ബെസ്റ്റ് ആണ്. എപ്പോഴെങ്കിലും ചര്‍ദ്ദിക്കാന്‍ വരുമ്പോള്‍ ഒരു ചെറിയ കഷ്ണം ഇഞ്ചി വായില്‍ ഇട്ടെയ്ക്കൂ നല്ലതാണ്. 

6 /7

യാത്ര ചെയ്യുമ്പോള്‍ പുതിനയില കയ്യില്‍ സൂക്ഷിക്കാന്‍ മറക്കരുത്. പുതിനയില കഴിക്കുന്നത്‌ വയറിന് തണുപ്പ് നല്‍കും.  വേണമെങ്കില്‍ പുതിനയുടെ ഗുളിക കരുതിയാലും മതി.   

7 /7

യാത്ര ചെയ്യുമ്പോള്‍ ജങ്ക്ഫുഡ്‌ ഒഴിവാക്കുക. ഇത് വയറ്റില്‍ ഗ്യാസ് ഉണ്ടാക്കുകയും അതുവഴി ചര്‍ദ്ദിയും മനംപുരട്ടലും ഉണ്ടാകുകയും ചെയ്യും. യാത്രചെയ്യുമ്പോള്‍ സാധാരണ ആഹാരം അതായത് എണ്ണ കുറഞ്ഞ ആഹാരം മാത്രം കഴിക്കുക.     

You May Like

Sponsored by Taboola