കര്‍ണാടക തെരഞ്ഞെടുപ്പ്: ചരിത്രം ഈ ചിത്രങ്ങള്‍

May 15, 2018, 09:29 PM IST
1/6

ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണ മോഹങ്ങളെ തകര്‍ത്ത് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം. നേതാക്കള്‍ ഗവര്‍ണറുടെ വസതിയില്‍

2/6

ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസിന്‍റെ ചടുലമായ നീക്കം. വോട്ടെണ്ണല്‍ തീരും മുന്‍പേ ജെഡിഎസിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. കുമാരസ്വാമിക്കൊപ്പം ഗവര്‍ണറുടെ വസതിയില്‍ തിരക്കിട്ട ചര്‍ച്ചയില്‍ സിദ്ധരാമയ്യ

3/6

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഉണ്ടെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാക്കളും ജെഡിഎസ് നേതാക്കളും ഗവര്‍ണറെ കണ്ടതിന് ശേഷൺ സിദ്ധരാമയ്യ മാധ്യമങ്ങളെ കാണുന്നു

4/6

ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി അണികളെ അഭിസംബോധന ചെയ്യുന്നു

5/6

തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയായി തീര്‍ന്ന ജെഡിഎസ് പ്രവര്‍ത്തകര്‍ ആഹ്ലാദം പങ്കിടുന്നു. കോണ്‍ഗ്രസ് ജെഡിഎസിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി സഖ്യസാധ്യത തേടിയ കോണ്‍ഗ്രസിന്‍റെ പിന്തുണ ജെഡിഎസ് സ്വീകരിച്ചു

6/6

കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയിച്ച ബിജെപി പ്രവര്‍ത്തകരുടെ ആഹ്ലാദം. 104 സീറ്റുകള്‍ ബിജെപി നേടി