അങ്കത്തിനൊരുങ്ങി ഗുജറാത്ത്

  • Dec 07, 2017, 17:42 PM IST
1 /18

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്ന രാഹുലിന് ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാകും

2 /18

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് 115ഉം കോണ്‍ഗ്രസിന് 61ഉം സീറ്റുകളാണ് ലഭിച്ചത്

3 /18

പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ച രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ ക്യാമ്പ് ചെയ്താണ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്

4 /18

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ സീറ്റുകള്‍ കൂടുതല്‍ നേടുമെങ്കിലും ഭരണം നേടാനുള്ള ഭൂരിപക്ഷം കോണ്‍ഗ്രസിന് ലഭിക്കില്ലെന്നാണ് സര്‍വേ ഫലങ്ങള്‍

5 /18

കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ്

6 /18

ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധി

7 /18

സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് ഉള്‍പ്പെടുന്ന മേഖലകളിലാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്

8 /18

പ്രധാനമന്ത്രി നരേന്ദ്രമോദി പതിനാലോളം റാലികളെ അഭിസംബോധന ചെയ്തു

9 /18

അഭിപ്രായ സര്‍വേകളില്‍ മുന്‍തൂക്കം നേടിയ ബി.ജെ.പി 150 ലധികം സീറ്റുകള്‍ നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ്

10 /18

യുപിയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയം ഗുജറാത്തിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം

11 /18

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ

12 /18

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി

13 /18

ഹാര്‍ദിക് പട്ടേലിനെ തേജോവധം ചെയ്യാന്‍ അശ്ലീല വീഡിയോ പുറത്തുവിട്ടത് വിവാദമായിരുന്നു

14 /18

കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച ഹാര്‍ദിക് പട്ടേല്‍ കടുത്ത സമ്മര്‍ദ്ദമാണ് ബി.ജെ.പിക്ക് നല്‍കുന്നത്

15 /18

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഹാര്‍ദിക് പട്ടേല്‍

16 /18

കോണ്‍ഗ്രസിനോട് അനുകൂല നിലപാടാണ് ജിഗ്നേശ് മേവാനി സ്വീകരിച്ചിട്ടുള്ളതെങ്കിലും സംവരണ വിഷയത്തില്‍ വ്യക്തത വേണമെന്നാണ് നിലപാട്

17 /18

ജിഗ്നേശ് മേവാനിയുടെയും ഹാര്‍ദിക് പട്ടേലിന്‍റെയും രംഗപ്രവേശം ഗുജറാത്ത് തെരഞ്ഞെടുപ്പിനെ ചടുലമാക്കി 

18 /18

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ആയാണ് ദളിത് നേതാവ് ജിഗ്നേശ് മേവാനി മത്സരിക്കുന്നത്

You May Like

Sponsored by Taboola