വയറു കുറയ്ക്കാന്‍ വേണ്ടതും വേണ്ടാത്തതും!

രാവിലെ ഓടിയോടി മടുത്തോ? എന്നിട്ടും വയറിനു കുറവൊന്നും ഇല്ലേ? വിഷമിക്കേണ്ട. കഴിക്കുന്ന ഭക്ഷണത്തില്‍ ഒരല്‍പ്പം മാറ്റങ്ങള്‍ വരുത്തിയാല്‍ അത്യാവശ്യം പിടിച്ചു നില്‍ക്കാന്‍ പറ്റും. ഇക്കാര്യങ്ങള്‍ ഒന്നു ശ്രദ്ധിച്ചോളൂ! 

Dec 30, 2017, 06:38 PM IST

രാവിലെ ഓടിയോടി മടുത്തോ? എന്നിട്ടും വയറിനു കുറവൊന്നും ഇല്ലേ? വിഷമിക്കേണ്ട. കഴിക്കുന്ന ഭക്ഷണത്തില്‍ ഒരല്‍പ്പം മാറ്റങ്ങള്‍ വരുത്തിയാല്‍ അത്യാവശ്യം പിടിച്ചു നില്‍ക്കാന്‍ പറ്റും. ഇക്കാര്യങ്ങള്‍ ഒന്നു ശ്രദ്ധിച്ചോളൂ! 

1/8

1.വറുത്ത ഭക്ഷണങ്ങള്‍ വേണ്ടേ വേണ്ട! പലപ്പോഴും വറുത്തതും പൊരിച്ചതുമായ ചിപ്സുകളും മറ്റും കുടവയറിന്റെ കാര്യത്തില്‍ മുന്‍കൈ എടുക്കുന്നതാണ്. എണ്ണയിലിട്ട് വറുക്കുമ്പോള്‍ ഇവയില്‍ കൊഴുപ്പ് കൂടുകയും ഉപ്പിന്റെ അംശം കൂടുതലാകുകയും ചെയ്യും

2/8

2.ബൈ ബൈ ഡയറ്റ് ഡ്രിങ്ക് !ഡയറ്റ് ഡ്രിങ്ക് കഴിച്ചാല്‍ തടിയ്ക്കാനുള്ള സാധ്യത 70 ശതമാനത്തിലധികമാണ്. മാത്രമല്ല ഇവയില്‍ മധുരത്തിനായി ചേര്‍ക്കുന്ന കൃത്രിമ മധുരം വിശപ്പ് വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ നമ്മുടെ വിശപ്പനുസരിച്ച് ഭക്ഷണം കഴിയ്ക്കുകയും തടിയും വയറും കൂടുകയും ചെയ്യുന്നു. തടി കുറയുമെന്ന് കരുതിയാണ് പലരും ജ്യൂസ് കഴിക്കുന്നത്. എന്നാല്‍ ഇത് പലപ്പോഴും തടിയും വയറും കുറയ്ക്കുമെന്ന ഒരു ധാരണ ഉണ്ടാക്കുന്നു. എന്നാല്‍ കലോറി ഏറ്റവും കൂടുതലുള്ളത് ദ്രാവക രൂപത്തില്‍ നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ക്കാണ്. അതുകൊണ്ട് തന്നെ ജ്യൂസിനു പകരം ഇവ പഴങ്ങളായി തന്നെ കഴിയ്ക്കുന്നതാണ് ഉത്തമം.

3/8

3. ബലൂണാക്കും പോപ്‌കോണ്‍! പോപ്‌കോണ്‍ പോപ്കോണ്‍ കഴിയ്ക്കുന്നത് പലരും നേരമ്പോക്കിനായാണ്. എന്നാല്‍ ഇത്തരത്തില്‍ നേരമ്പോക്കിനായി പോപ്കോണ്‍ കഴിയ്ക്കുമ്പോള്‍ ഇതിലടങ്ങിയിരിക്കുന്ന കൊഴുപ്പും വയറുചാടാന്‍ കാരണമാകും എന്ന കാര്യത്തില്‍ സംശയം വേണ്ട.

4/8

4. ഉപ്പ് കുറയ്ക്കാം .ഉപ്പിന്‍റെ ഉപയോഗം കുറയ്ക്കുന്നതിലൂടെ ഫ്ലൂയിഡിന്റെ അംശം ശരീരത്തിൽ കുറയും. സാലഡിനുപയോഗിക്കുന്ന പച്ചക്കറികളിലാണെങ്കിലും ഉപ്പിടാതെ കഴിക്കു.

5/8

5. കാർബോഹൈഡ്രേറ്റിന്‍റെ അളവ് കുറയ്ക്കാം.റൊട്ടി, പാസ്ത എന്നിവയൊക്കെ സ്ഥിരമായി കഴിക്കേണ്ട. ഏത് ഭക്ഷണം കഴിക്കാൻ എടുത്താലും അതിലെത്ര കാർബോഹൈഡ്രേറ്റിന്റെ അളവ് പ്രശ്നമാണെന്ന് മനസിൽ കുറിക്കുക. ഫാറ്റ് കുറവുള്ളതും പ്രൊട്ടിൻ നിറഞ്ഞതുമായ ഭക്ഷണം കഴിക്കാം. നട്ട്സ്, ചീസ്, ബ്രൗൺ റൈസ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

6/8

6.പാൽ അമിതമാകരുത്. പാലിന് പകരം ലാക്ടോസിന്റെ അളവുതാരതമ്യന കുറഞ്ഞ തൈരും ചീസും ഉപയോഗിക്കാം.

7/8

7. പഴങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. ഗ്ലൂക്കോസിന്റെയും ഫ്രാക്ടോസിന്റെയും അളവുകുറവുള്ള പഴങ്ങൾ വേണംകഴിക്കാൻ തിരഞ്ഞെടുക്കുന്നത്. മുന്തിരി, ഓറഞ്ച്, നാരങ്ങ (സിട്രസ് ഫ്രൂട്ട്സ് ) കൂടുതൽ കഴിക്കാം. 

8/8

5. അധികം എരിവ് വേണ്ട. സ്പൈസി ഫുഡ് ഉള്ളിൽ ചെല്ലുമ്പോൾ വയറിനുള്ളിൽ ആസിഡിന്റെ അളവ് കൂടുകയാണ്. 6 ദിവസം കൊണ്ട് വയർകുറയണമെങ്കിൽ എരിവ് ഒഴിവാക്കിയെ പറ്റു.