ഈ നൂറ്റാണ്ടില്‍ അപ്രത്യക്ഷമായേക്കാവുന്ന ഇടങ്ങള്‍ ഇവയാണ്

Mar 10, 2018, 09:24 PM IST
1/7

വെനീസ്: ജലത്തില്‍ തീര്‍ത്ത സ്വര്ഡഗനഗരം എന്ന് പേര് കേട്ട വെനീസ് നാശത്തിന്‍റെ വക്കിലാണ്. അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കമാണ് വെനീസിലെ ജലപാതകളുടെ നാശത്തിന് വഴിയൊരുക്കുന്നത്. ഈ നൂറ്റാണ്ടിനെ വെനീസ് അതിജീവിക്കുമോ എന്നുപോലും പ്രകൃതിസ്നേഹികള്‍ സംശയിക്കുന്നു.

2/7

മാല്‍ദീവ്സ്: അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന പറുദീസയാണ് ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുസമൂഹമായ മാല്‍ദീവ്സ്. കാലാവസ്ഥാ വ്യതിയാനമാണ് മാല്‍ദീവ്സ് എന്ന കൊച്ചുസ്വര്‍ഗത്തെ ഇല്ലാതാക്കുന്ന വില്ലന്‍. 100 വര്‍ഷത്തിനുള്ളില്‍ ഈ ദ്വീപുസമൂഹം അപ്രത്യക്ഷമാകുമെന്ന് ശ്സാത്രജ്ഞര്‍ പറയുന്നു. 

3/7

ചൈനയിലെ വന്‍മതില്‍: രണ്ടായിരം വര്‍ഷത്തെ അതിജീവിച്ച ചൈനയിലെ വന്‍മതില്‍ ഇനി വരുന്ന നൂറ്റാണ്ടിനെ അതിജീവിക്കില്ലെന്ന് പറയുമ്പോള്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നും. എന്നാല്‍ യാഥാര്‍ത്ഥ്യം അതാണ്. പലയിടങ്ങളിലും പുനരുദ്ധരിക്കാന്‍ കഴിയാത്ത വിധം നശിച്ച നിലയിലാണ് ചൈനയിലെ വന്‍മതില്‍. 

4/7

ദി ഗ്രേറ്റ് ബാരിയര്‍ റീഫ്: ലോകത്തെ സമുദ്രജീവികളിൽ മൂന്നിലൊന്ന് കഴിയുന്ന ഓസ്ട്രേലിയയിലെ ദി ഗ്രേറ്റ് ബാരിയര്‍ റീഫും നാശത്തിന്‍റെ വക്കിലാണ്. ആസിഡ് മലിനീകരണം മൂലം ഇതിന്‍റെ വിസ്തൃതി പാതിയായി കുറഞ്ഞെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പവിഴദ്വീപുകളുടെ കാണാക്കാഴ്ചകള്‍ ഒരുക്കുന്ന ദി ഗ്രേറ്റ് ബാരിയര്‍ റീഫ് ഓര്‍മ്മയാകാന്‍ ഇനി അധിക കാലമില്ല. 

5/7

ഗാലപ്പോ ദ്വീപുകള്‍:  ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയമെന്ന് വിളിക്കപ്പെടുന്ന ഗാലപ്പോ ദ്വീപുകള്‍ ഈ നൂറ്റാണ്ടിനെ അതിജീവിക്കുന്നത് ദുഷ്കരമാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. വിനോദസഞ്ചാരികളുടെ തള്ളിക്കയറ്റമാണ് ഗാലപ്പോ ദ്വീപിന് മരണമണി മുഴക്കുന്നത്. 

6/7

ചാവുകടല്‍: ഇസ്രായേലിനും ജോർദാനും ഇടയിൽ കരകളാൽ ചുറ്റപ്പെട്ട ഉപ്പുജല തടാകമായ ചാവുകടല്‍ ഏറെ പ്രശസ്തമാണ്. ആണ്ടുപോകില്ല എന്നതാണ് ചാവുകടലിന്‍റെ പ്രത്യേകത. എന്നാല്‍ ചാവുകടലിന്‍റെ വിസ്തൃതി ദിനം പ്രതി കുറഞ്ഞുകൊണ്ടിരിക്കുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. 

 

7/7

അന്‍റാര്‍ട്ടിക്ക: ആഗോളതാപനത്തിന്‍റെ മറ്റൊരു ഇരയാണ് അന്‍റാര്‍ട്ടിക. വര്‍ഷം മുഴുവന്‍ മഞ്ഞുറഞ്ഞു കിടക്കുന്ന ഈ ഭൂപര്ദേശം ഈ നൂറ്റാണ്ടിനപ്പുറം ഈ നിലയില്‍ത്തന്നെ ആയിരിക്കുമോ എന്നത് പ്രവചിക്കാന്‍ കഴിയില്ല.