video: ഐസിസിയുടെ ഫാന്‍ ഓഫ് ദ വീക്ക് അവാര്‍ഡ് നേടി ഈ കുഞ്ഞു മിടുക്കന്‍

കുഞ്ഞിമിടുക്കന്‍റെ കായിക വിരുതുകള്‍ ആരേയും അത്ഭുതപ്പെടുത്തുന്നതാണ്. 

Last Updated : Jul 27, 2018, 12:38 PM IST
video: ഐസിസിയുടെ ഫാന്‍ ഓഫ് ദ വീക്ക് അവാര്‍ഡ് നേടി ഈ കുഞ്ഞു മിടുക്കന്‍

രണ്ട് വയസ്സുക്കാരന്‍റെ മാസ്മരിക പ്രകടനം ഇന്ത്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെ ഞെട്ടിച്ചിരിക്കുകയാണ്. ഞെട്ടി എന്നു മാത്രമല്ല ഐസിസിയുടെ 'ഫാന്‍ ഓഫ് ദ വീക്ക്' അവാര്‍ഡും കൊടുത്തു. ബംഗ്ലാദേശില്‍ നിന്നുള്ള അലി എന്ന രണ്ടു വയസ്സുകാരനാണ് ഈ താരം.

കുഞ്ഞിമിടുക്കന്‍റെ കായിക വിരുതുകള്‍ ആരേയും അത്ഭുതപ്പെടുത്തുന്നതാണ്. അലിയുടെ ഓഫ് സൈഡ് വിദ്യകളുടെ വിഡിയോ ഐസിസി സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കുകയും ചെയ്തു. ഇത് കാണുമ്പോള്‍ രണ്ടു വയസ്സുള്ള കുഞ്ഞിന്‍റെ പ്രകടനമാണോയെന്ന്‍ ഓര്‍ത്ത്‌ നമ്മളും ഞെട്ടിപ്പോകും. മാത്രമല്ല അവന്‍റെ സ്റ്റൈല്‍ ഒന്ന് കാണേണ്ടതായിരുന്നു.

വീഡിയോ കാണാം:

 

'നീയാണ് ഈയാഴ്ചത്തെ ഐസിസി ആരാധകന്‍. ഒരു ദിവസം നീ ബംഗ്ലാദേശിന് വേണ്ടി കളിക്കും' എന്ന അടിക്കുറിപ്പോടെയാണ് ഐസിസി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിന് പിന്നാലെ നിരവധി പേരാണ് അലിയെന്ന കൊച്ചുമിടുക്കന് ആശംസകളുമായി രംഗത്ത് വന്നത്. 

Trending News