ഏഷ്യന്‍സ് ചാമ്പ്യന്‍സ് ഹോക്കി: ചൈനയെ 9-0ന് തകര്‍ത്ത് ഇന്ത്യ സെമിയില്‍

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ചൈനയ്‌ക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത ഒന്‍പത് ഗോളുകള്‍ക്കാണ് ചൈനയെ ഇന്ത്യ തകര്‍ത്തത്. ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ജപ്പാനെതിരെ ഇന്ത്യ 10-2 ന് വിജയിച്ചിരുന്നു. അതിന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച വിജയമാണിത്.

Last Updated : Oct 26, 2016, 04:34 PM IST
ഏഷ്യന്‍സ് ചാമ്പ്യന്‍സ് ഹോക്കി: ചൈനയെ 9-0ന് തകര്‍ത്ത് ഇന്ത്യ സെമിയില്‍

കൗന്റണ്‍(മലേഷ്യ): ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ചൈനയ്‌ക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത ഒന്‍പത് ഗോളുകള്‍ക്കാണ് ചൈനയെ ഇന്ത്യ തകര്‍ത്തത്. ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ജപ്പാനെതിരെ ഇന്ത്യ 10-2 ന് വിജയിച്ചിരുന്നു. അതിന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച വിജയമാണിത്.

ഈ ജയത്തോടെ നാല് കളികളില്‍ നിന്ന് 10 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യ സെമിഫൈനല്‍ ഉറപ്പിച്ചു. മൂന്ന് കളികളില്‍ നിന്ന് ഒമ്പത് പോയിന്റുമായി മലേഷ്യയാണ് ഇന്ത്യക്ക് തൊട്ടുപിറകിലുള്ളത്. കഴിഞ്ഞമത്സരത്തില്‍ പാകിസ്താനെ 3-2 ന് ഇന്ത്യ തകര്‍ത്തിരുന്നു.

ഇന്ന് മലേഷ്യയ്ക്ക് എതിരെയാണ് ഇന്ത്യയുടെ അവസാന ലീഗ് മത്സരം. അവസാന മത്സരവും വിജയിച്ച് ഏഷ്യന്‍ ചാംപ്യന്‍സ് ഹോക്കിയുടെ റൗണ്ട് റോബിന്‍ ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനാകും ഇന്ത്യയുടെ ലക്ഷ്യം.

Trending News