വിരാട് കൊഹ്‌ലിയെ നിശബ്ദനാക്കുക എന്നത് ഓസ്ട്രേലിയയുടെ ഏറ്റവും വലിയ വെല്ലുവിളി: സ്റ്റീവ് സ്മിത്ത്

ഇന്ത്യയ്ക്കെതിരെ സെപ്റ്റംബര്‍ 17ന് ചെന്നൈയില്‍ തുടങ്ങുന്ന അഞ്ച് ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ടീമിന് ഏറ്റവം വെല്ലുവിളി ഉയര്‍ത്തുന്ന ഇന്ത്യന്‍ താരം ആരെന്ന് വെളുപ്പെടുത്തി ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. മികച്ച ഫോമിലുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയെ നിശബ്ദനാക്കിയാല്‍ മാത്രമേ ഓസ്‌ട്രേലിയക്ക് പരമ്പര നേടാനാവൂ എന്ന് സ്മിത്ത് ചെന്നൈയില്‍ പറഞ്ഞു. 

Updated: Sep 11, 2017, 05:24 PM IST
വിരാട് കൊഹ്‌ലിയെ നിശബ്ദനാക്കുക എന്നത് ഓസ്ട്രേലിയയുടെ ഏറ്റവും വലിയ വെല്ലുവിളി: സ്റ്റീവ് സ്മിത്ത്

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരെ സെപ്റ്റംബര്‍ 17ന് ചെന്നൈയില്‍ തുടങ്ങുന്ന അഞ്ച് ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ടീമിന് ഏറ്റവം വെല്ലുവിളി ഉയര്‍ത്തുന്ന ഇന്ത്യന്‍ താരം ആരെന്ന് വെളുപ്പെടുത്തി ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. മികച്ച ഫോമിലുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയെ നിശബ്ദനാക്കിയാല്‍ മാത്രമേ ഓസ്‌ട്രേലിയക്ക് പരമ്പര നേടാനാവൂ എന്ന് സ്മിത്ത് ചെന്നൈയില്‍ പറഞ്ഞു. 

'എന്‍റെയും കൊഹ്‌ലിയുടെയും കാരീയര്‍ റെക്കോര്‍ഡുകളിലെ വ്യത്യാസങ്ങളെക്കുറിച്ച് തനിക്ക് ആശങ്കയില്ല. ഏകദിനത്തില്‍ വിരാട് കൊഹ്‌ലി(30 സെഞ്ച്വറി)യുടെ മികച്ച റെക്കോര്‍ഡാണ്. അദ്ദേഹത്തെ നിശബ്ദനാക്കനായാല്‍ ഈ പരമ്പരയില്‍ ജയ സാധ്യത വര്‍ധിക്കും' സ്മിത്ത് വ്യക്തമാക്കി. 

ഈ വര്‍ഷം ഫെബ്രുവരി-മാര്‍ച്ച്‌ മാസത്തില്‍ നടന്ന ടെസ്റ്റ് പരമ്പരയ്ക്കിടെ കൊഹ്‌ലിയുമായുണ്ടായ പ്രശ്‌നങ്ങളെകുറിച്ച് ചോദിച്ചപ്പോള്‍ അത് കഴിഞ്ഞ കാര്യമാണെന്നും ഏകദിന പരമ്പര ശരിയായ സ്പിരിറ്റോടെയാകും ഓസ്‌ട്രേലിയന്‍ ടീം കളിക്കുക എന്നും സ്മിത്ത് പറഞ്ഞു.

ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ കാരണക്കാരനായ ഓസ്‌ട്രേലിയന്‍ ടീമിന്‍റെ സ്പിന്‍ പരിശീലകന്‍ ശ്രീധരന്‍ ശ്രീറാമിനെ പുകഴ്ത്താനും സ്മിത്ത് ഈ അവസരം ഉപയോഗിച്ചു. ശ്രീധരന്‍ ശ്രീറാം മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ടെസ്റ്റ്‌ മത്സരങ്ങളില്‍ അദേഹം നല്‍കിയ ഉപദേശങ്ങള്‍ ഏകദിനത്തിലും ഇന്ത്യക്കെതിരെ ഫലപ്രദമായി നടപ്പാക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും സ്മിത്ത് പറഞ്ഞു.

ടെസ്റ്റ് പരമ്പരയില്‍ നിന്ന് വ്യത്യസ്തമായി സ്പിന്നര്‍മാരെ സഹായിക്കുന്ന പിച്ചുകളായിരിക്കില്ല ഏകദിനത്തിനെന്നാണ് പ്രതീക്ഷ. ഓസ്ട്രേലിയക്കെതിരെ അഞ്ച് ഏകദിനവും മൂന്ന്‍ ട്വന്റി-ട്വന്റിയുമാണ്‌ നടക്കുന്നത്. മത്സര വിവരങ്ങള്‍ ഇവിടെ കാണാം.

ഏകദിനം:

സെപ്റ്റംബര്‍ 17 - ആദ്യ ഏകദിനം, ചെന്നൈ - 1:30 PM IST
സെപ്റ്റംബര്‍ 21: രണ്ടാം ഏകദിനം, കോൽക്കത്ത - 1:30 PM IST
സെപ്റ്റംബര്‍ 24: മൂന്നാം ഏകദിനം, ഇൻഡോർ  - 1:30 PM IST
സെപ്തംബർ 28: നാലാം ഏകദിനം, ബംഗ്ലൂരൂ - 1:30 PM  IST
ഒക്ടോബർ ഒന്ന്: അഞ്ചാം ഏകദിനം, നാഗ്പൂര്‍ - 1:30 PM IST

ട്വന്റി- ട്വന്റി:

ഒക്ടോബർ 7: ആദ്യ ട്വന്റി-ട്വന്റി, റാഞ്ചി - 7:00 PM IST
ഒക്ടോബർ 10: രണ്ടാം ട്വന്റി-ട്വന്റി, ഗുവാഹത്തി - 7:00 PM IST
ഒക്ടോബർ 13: മൂന്നാം ട്വന്റി-ട്വന്റി, ഹൈദരാബാദ് - 7:00 PM IST