ബാഡ്മിന്‍റണ്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍: സായ് പ്രണീതും സമീര്‍ വര്‍മയും ക്വാര്‍ട്ടറില്‍

പുരുഷന്‍മാരുടെ ഡബിള്‍സിലും ഇന്ത്യന്‍ താരങ്ങള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്

Last Updated : May 10, 2018, 08:56 PM IST
ബാഡ്മിന്‍റണ്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍: സായ് പ്രണീതും സമീര്‍ വര്‍മയും ക്വാര്‍ട്ടറില്‍

സിഡ്നി: ബാഡ്മിന്‍റണ്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നേറ്റം. പുരുഷന്‍മാരുടെ സിംഗിള്‍സില്‍ ഇന്ത്യയുടെ ബി. സായ് പ്രണീതും സമീര്‍ വര്‍മയും ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി. 

രണ്ടാം സീഡായ സായ് പ്രണീത് ഇന്തോനേഷ്യന്‍ താരം പാന്‍ജി മൗലാനയെ തോല്‍പ്പിച്ചാണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നത്. സ്കോര്‍  21-12 21-14. അതേസമയം നാലാം സീഡായ സമീര്‍ വര്‍മ ജപ്പാന്‍ താരത്തെ നേരിട്ടു. ആദ്യ രണ്ട് സെറ്റുകളും സ്വന്തമാക്കി സമീര്‍ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിക്കുകയായിരുന്നു. സ്കോര്‍ 21-16 21-12. 

ക്വാര്‍ട്ടര്‍ ഫൈനലില്‍ സായ് പ്രണീത് ഇന്തോനേഷ്യന്‍ താരമായ ലീ ചെവുക്ക് യൂവിനെയും സമീര്‍ ചൈനീസ് താരമായ ലു ഗുവാഗ്സൂവിനെയും നേരിടും. 

പുരുഷന്‍മാരുടെ ഡബിള്‍സിലും ഇന്ത്യന്‍ താരങ്ങള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. മനു അത്രിയും സുമീത് റെഡ്ഡിയുമാണ് കരുത്ത് തെളിയിച്ചത്. കൊറിയന്‍ സംഘത്തെ പരാജയപ്പെടുത്തിയാണ് ഇവര്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. 

Trending News