ക്രിക്കറ്റ് താരങ്ങളുടെ ഉത്തേജക പരിശോധന നാഡാ നടത്തണ്ട: ബിസിസിഐ

ക്രിക്കറ്റ് താരങ്ങളുടെ ഉത്തേജക പരിശോധന നാഡാ നടത്തണ്ടയെന്ന്‍ ബിസിസിഐ. നാഷണൽ സ്പോട്സ് ഫെഡറേഷന്‍റെ ഭാഗമല്ല ബിസിസിഐ. അതുകൊണ്ട്​ ഉത്തേജക പരിശോധന നടത്താൻ നാഡക്ക്​ അധികാരമില്ലെന്നാണ്​ ബി.സി.സി.​ഐ സി.ഇ.ഒ രാഹുൽ ജോഹ്​റി നാഡ മേധാവി നവീൻ അഗർവാളിന്​ അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്​​.

Updated: Nov 10, 2017, 07:49 PM IST
ക്രിക്കറ്റ് താരങ്ങളുടെ ഉത്തേജക പരിശോധന നാഡാ നടത്തണ്ട: ബിസിസിഐ

മുംബൈ: ക്രിക്കറ്റ് താരങ്ങളുടെ ഉത്തേജക പരിശോധന നാഡാ നടത്തണ്ടയെന്ന്‍ ബിസിസിഐ. നാഷണൽ സ്പോട്സ് ഫെഡറേഷന്‍റെ ഭാഗമല്ല ബിസിസിഐ. അതുകൊണ്ട്​ ഉത്തേജക പരിശോധന നടത്താൻ നാഡക്ക്​ അധികാരമില്ലെന്നാണ്​ ബി.സി.സി.​ഐ സി.ഇ.ഒ രാഹുൽ ജോഹ്​റി നാഡ മേധാവി നവീൻ അഗർവാളിന്​ അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്​​.

സുപ്രീംകോടതി നിയോഗിച്ച ബിസിസിഐ ഭരണ സമിതിയുടെ കൂടി അനുമതിയോടെയാണ് നാഡയ്ക്കുള്ള മറുപടി തയാറാക്കിയതെന്നാണ് റിപ്പോർട്ട്. ഉത്തേജക പരിശോധന നടത്താന്‍ ബിസിസിഐക്ക് സംവിധാനമുണ്ടെന്നും കത്തില്‍ പറയുന്നു. നേരത്തെ നാഡയോട് സഹകരിക്കണമെന്ന് കായിക സെക്രട്ടറി ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു.