ബിസിസിഐയുടെ കരാറില്‍ ധോണിയ്ക്ക് തിരിച്ചടി

ബിസിസിഐയുടെ ശമ്പളക്കരാറില്‍ മുന്‍ നായകന്‍ എം. എസ് ധോണിയ്ക്ക് കനത്ത തിരിച്ചടി. പുതിയ ശമ്പള വ്യവസ്ഥ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി താരങ്ങളെ എ പ്ലസ്, എ, ബി, സി എന്നിങ്ങനെ നാലായി തരം തിരിച്ചിരുന്നു. ഇതില്‍ രണ്ടാം സ്ഥാനത്തായി എ ഗ്രേഡിലാണ് ധോണി ഉള്‍പ്പെട്ടിരിക്കുന്നത്.

Updated: Mar 7, 2018, 07:30 PM IST
ബിസിസിഐയുടെ കരാറില്‍ ധോണിയ്ക്ക് തിരിച്ചടി

ന്യൂഡല്‍ഹി: ബിസിസിഐയുടെ ശമ്പളക്കരാറില്‍ മുന്‍ നായകന്‍ എം. എസ് ധോണിയ്ക്ക് കനത്ത തിരിച്ചടി. പുതിയ ശമ്പള വ്യവസ്ഥ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി താരങ്ങളെ എ പ്ലസ്, എ, ബി, സി എന്നിങ്ങനെ നാലായി തരം തിരിച്ചിരുന്നു. ഇതില്‍ രണ്ടാം സ്ഥാനത്തായി എ ഗ്രേഡിലാണ് ധോണി ഉള്‍പ്പെട്ടിരിക്കുന്നത്.

ടെസ്റ്റ്‌, ഏകദിനം, ട്വന്റി-20 തുടങ്ങിയ മൂന്ന്‍ ഫോര്‍മാറ്റിലും കളിക്കുന്നവരായിരിക്കണം എ പ്ലസ് കാറ്റഗറിയില്‍ എന്ന നിബന്ധനയാണ് ധോണിയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. നേരത്തെ ടെസ്റ്റ്‌ ക്രിക്കറ്റില്‍ നിന്നും വിരമിച്ച ധോണിയെ സംബന്ധിച്ച് ഇതൊരു താരം താഴ്ത്തല്‍ തന്നെയെന്നും വ്യക്തം.

വിരാട് കൊഹ്‌ലി, രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ, ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെട്ട താരങ്ങള്‍. ധോണിയെ കൂടാതെ രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജ​ഡേ​ജ, മു​ര​ളി വി​ജ​യ്, ചേ​തേ​ശ്വ​ര്‍ പു​ജാ​ര, അ​ജി​ങ്ക്യ ര​ഹാ​നെ, വൃ​ദ്ധി​മാ​ന്‍ സാ​ഹ എ​ന്നി​വ​രാ​ണ് എ ഗ്രേ​ഡി​ല്‍ ഉ​ള്ള​വ​ര്‍.

എ ​പ്ല​സ് ഗ്രേ​ഡി​ലു​ള്ള​വ​ര്‍​ക്ക് ഏ​ഴു കോ​ടി രൂ​പ​യും എ ​ഗ്രേ​ഡി​ലു​ള്ള​വ​ര്‍​ക്ക് അ​ഞ്ചു കോ​ടി രൂ​പ​യു​മാ​ണ് ഒ​രു വ​ര്‍​ഷം പ്ര​തി​ഫ​ല​മാ​യി ല​ഭി​ക്കു​ക.